താന്‍ പ്രസിഡന്റാകും മുന്‍പ് തന്നെ യുദ്ധം നിര്‍ത്തണമെന്ന് ഇസ്രായേലിനോട് ഡൊണാള്‍ഡ് ട്രംപ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 നവം‌ബര്‍ 2024 (14:20 IST)
താന്‍ പ്രസിഡന്റാകും മുന്‍പ് തന്നെ യുദ്ധം നിര്‍ത്തണമെന്ന് ഇസ്രായേലിനോട് ഡൊണാള്‍ഡ് ട്രംപ്. ടൈംസ് ഓഫ് ഇസ്രായേല്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എത്രയും വേഗം ഇസ്രായേല്‍ യുദ്ധം ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാകുവിനോട് പറഞ്ഞിട്ടുണ്ട്.

താന്‍ പ്രസിഡണ്ടായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് ബന്ധികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ജൂലൈയില്‍ റിപ്പബ്ലിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ വച്ച്
ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നിരവധി കൂടിക്കാഴ്ചകള്‍ ട്രംപ് നടത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :