1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Donald Trump against china

കൂടുതല്‍ കളിച്ചാല്‍ ചൈനയെ തകര്‍ത്തു കളയുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാള്‍ഡ് ട്രംപ്

Donald Trump
കൂടുതല്‍ കളിച്ചാല്‍ ചൈനയെ തകര്‍ത്തു കളയുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന പ്രചാരണ റാലിയിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിന്റെ വെല്ലുവിളി. ലോകത്തിലെ ഏറ്റവും വലിയ സൈന്യമാണ് ഞങ്ങള്‍ക്കുള്ളതെന്നും ട്രംപ് പറഞ്ഞു. ചൈനയുമായി യുദ്ധം ചെയ്താല്‍ അമേരിക്കയ്ക്ക് ജയിക്കാനാവില്ലെന്നാണ് അവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത് ശരിയല്ല. അവരെ തകര്‍ത്തു കളയാനുള്ള ശേഷി അമേരിക്കയ്ക്കുണ്ടെന്നും ട്രംപ് പറഞ്ഞു.
 
അതേസമയം കമലാ ഹാരിസ് പ്രസിഡന്റായാല്‍ അമേരിക്കയോട് ലോകത്തിനുള്ള ബഹുമാനം കുറയുമെന്നും ട്രംപ് പറഞ്ഞു. ബൈഡനും കമലഹാരിസും നഷ്ടപ്പെടുത്തിയ അമേരിക്കയുടെ ബഹുമാനം താന്‍ വീണ്ടെടുക്കുമെന്നും താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ റഷ്യ യുക്രൈനെയും ഹമാസ് ഇസ്രായേലിനെയും ആക്രമിക്കില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
അടുത്ത ലേഖനം
ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ