അനുബന്ധ വാര്‍ത്തകള്‍
- Syrian Civil War: സിറിയന്‍ തലസ്ഥാനം വളഞ്ഞ് വിമതര്‍, 3 സുപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തു, പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടെന്ന് സൂചന
- ഇന്ത്യന്‍ പൗരന്മാര് ഉടന്‍ സിറിയ വിടണം; കേന്ദ്ര വിദേശകാര്യ മന്ത്രാലയം
- France Political Crisis: പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് മാക്രോണ്‍, പുതിയ പ്രധാനമന്ത്രി ഉടന്‍
- ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20ന് മുൻപ് വിട്ടയക്കണം, അല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും: ഡൊണാൾഡ് ട്രംപ്
- Joe Biden: കാര്യം പ്രസിഡന്റാണ്, പക്ഷേ അച്ഛനായി പോയില്ലെ: മകന് ഹണ്ടര്‍ ബൈഡന് ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ് നല്കി ജോ ബൈഡന്
സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു
സിറിയന്‍ നിയന്ത്രണത്തിലുള്ള ഗോളന് കുന്നുകള്‍ക്കു സമീപമുള്ള പ്രദേശങ്ങള്‍ ഇസ്രയേല്‍ കൈവശപ്പെടുത്തി
Israel vs Syria
വിമതസേന അധികാരം പിടിച്ചെടുത്ത സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. ആയുധ സംഭരണ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. ആയുധശേഖരം വിമതസേനയുടെ കൈയില്‍ എത്തുന്നത് തടയാനാണ് സിറിയയില്‍ വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
സുവൈദയിലെ ഖല്‍ഖലാഹ വ്യോമതാവളത്തിലെ ആയുധ ശേഖരങ്ങള്‍, ദാരാ ഗവര്‍ണറേറ്റിലെ സൈനിക കേന്ദ്രങ്ങള്‍, ദമാസ്കസിലെ മെസ്സെ വ്യോമതാവളം എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായതെന്ന് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ ഇസ്രയേലിന്റെ കര സേന സിറിയന്‍ അതിര്‍ത്തിയിലേക്കു പ്രവേശിച്ചു.
അസദ് ഭരണകൂടത്തിന്റെ പതനത്തെ തുടര്‍ന്ന് സിറിയയിലെ ആയുധ ശേഖരങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഹിസ്ബുള്ളയ്ക്കോ ഇസ്രയേലിന് ഭീഷണിയാകുന്ന മറ്റേതെങ്കിലും ഘടകങ്ങള്‍ക്കോ അവ ലഭിക്കുന്നത് തടയാന്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു.
സിറിയന്‍ നിയന്ത്രണത്തിലുള്ള ഗോളന് കുന്നുകള്‍ക്കു സമീപമുള്ള പ്രദേശങ്ങള്‍ ഇസ്രയേല്‍ കൈവശപ്പെടുത്തി. തങ്ങള്‍ കൈവശപ്പെടുത്തിയ സ്ഥലത്തിനു സമീപമുള്ള അഞ്ച് ഗ്രാമങ്ങളിലെ ജനങ്ങളോടു വീടുകളില്‍ തുടരാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു.