ഇസ്ലാമിക് സ്റ്റേറ്റിനെ വളര്‍ത്തിയതും പാലൂട്ടിയതും അമേരിക്ക...!

vishnu| Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (19:47 IST)
ഇസ്ലാമിക് സ്റ്റേറ്റ് എന്ന് പറഞ്ഞാല്‍ ഇന്ന് ലോകമെമ്പാടുമുള്ള ആളുകള്‍ ഭയന്നു വിറയ്ക്കും. എന്നാല്‍ ഈ ഭീകരന്മാരുടെ പിറവിയും, വളര്‍ച്ചയും, പ്രവര്‍ത്തങ്ങള്‍ക്കും ഇടയില്‍ മറ്റാരുടെയോ കറുത്ത കരങ്ങള്‍ ഉണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതാരെന്ന് ആര്‍ക്കും തീര്‍ച്ചപോര. എന്നാല്‍ അമേരിക്കന്‍ സൈനിക, ചാര പ്രവര്‍ത്തനങ്ങളാണ് ഈ ആഗോള ഭീകരന്റെ പിറവിക്ക് കാരണമായത് എന്ന് കരുതുന്നവര്‍ കുറവല്ല. അമേരിക്കയും പാശ്ചാത്യ ശക്തികളും ചേര്‍ന്ന് ആക്രമണങ്ങള്‍ നടത്തുമ്പോളും ഇതിന്റ് പ്രവര്‍ത്തങ്ങള്‍ക്ക് യാതൊരു കുറവുമില്ല എന്നത് അമേരിക്കയെ സംശയിക്കാന്‍ ചില അമേരിക്കന്‍ വിരോധികളെ പ്രേരിപ്പിക്കുന്നത്.

ഐ‌എസ് അമേരിക്കന്‍ സൃഷ്ടിയാണ് എന്ന് വിശ്വസിക്കുന്നവര്‍ പറയുന്ന വാദങ്ങള്‍ ഇവയൊക്കെയാണ്. ഇസ്ലാമിക രാഷ്ട്ര രൂപീകരണത്തിന് വേണ്ടി സിറിയയിലും ഇറാഖിലുമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഐ‌എസ്. എന്നാല്‍ ഇതിനെ ആര്‍ എപ്പോള്‍ എങ്ങനെ ഉണ്ടാക്കി എന്നതില്‍ ഇന്നും അവ്യക്തത നില്‍ക്കുന്നു. സര്‍വവ്യാപിയായ അമേരുഇക്കന്‍ ചാരക്കണ്ണുകള്‍ അറിയാതിരിക്കുമോ എന്നാണ് ഇത്തരക്കാര്‍ ചോദിക്കുന്നത്. കൂടാതെ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് രൂപീകരിച്ച് സംഘടനയാണ് ഐസിസ് എന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നതും ഇക്കൂട്ടര്‍ എടുത്തു ചോദിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളുടെ സൃഷ്ടിയായ അല്‍ഖ്വയ്ദ എന്നത് പോലെയാണ് ഐഎസ് എന്ന് വാദിക്കുന്നവരും കുറവല്ല.
സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിയ്ക്കാനും ഇറാന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ഏര്‍പ്പെടുത്താനും വേണ്ടിയാണ് ഇസ്ലാമിക് സ്റ്റേറ്റിനെ നിര്‍മ്മിച്ചത്. ഇന്തൊനേഷ്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ തീവ്രവാദ സംഘടനകളെ സഹായിച്ച അമേരിക്കയുടെ അപകടകാരിയായ പുതിയ സൃഷ്ടിയാണ് ഇസ്ലാമിക് സ്റ്റേറ്റെന്നും ചിലര്‍ പറയുന്നു. അമേരിക്കന്‍ സൈനികര്‍ പോലും ഈ സംഘടനയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നതായാണ് ചിലര്‍ ആരോപിക്കുന്നത്. തീവ്രവാദികളുടെ യുദ്ധ തന്ത്രം നിരീക്ഷിച്ചാണ് ഇവര്‍ ഇക്കാര്യം സ്ഥാപിക്കുന്നത്.

കഴുത്തറുക്കുന്നവര്‍, കല്ലെറിഞ്ഞ് കൊല്ലുന്നവര്‍, ചുട്ടെരിക്കുന്നര്‍, ബലാത്സംഗം വീരന്‍മാര്‍ ഐസിസ് എന്നാല്‍ ക്രൂരതയുടെ പര്യായം. എന്നിട്ടും പെണ്‍കുട്ടികളടക്കം വലിയൊരു ശതമാനം വിദേശികള്‍ എന്തിന് ഐസിസില്‍ ചേരുന്നു എന്ന ചോദ്യം ശക്തമാണ്. ലോകത്ത് മുസ്ലീം പെണ്‍കുട്ടികള്‍ക്ക് താരതമ്യേന സ്വതന്ത്രമായ ജീവിതം ഉറപ്പ് നല്‍കുന്ന രാഷ്ട്രമാണ് ബ്രിട്ടണ്‍. എന്നിട്ടും എല്ലാ സൗകര്യങ്ങളും വിട്ടെറിഞ്ഞ് എട്ട് പെണ്‍കുട്ടികളാണ് ഐസിസില്‍ ചേര്‍ന്നത്. എല്ലാവരും 20 വയസിന് താഴെ പ്രയാമുളളവര്‍! 100 കണക്കിന് പേരാണ് ഭീകകരെ വിവാഹം കഴിച്ച് ജിഹാദി വധുക്കളാകാന്‍ രംഗത്തെത്തുന്നത് എന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

ഐ‌എസുകാര്‍ പുണ്യാളന്‍മാരല്ലെങ്കിലും ഇവര്‍ പുറത്ത് വിടുന്ന കൊലപാതക വീഡിയോകള്‍ പലതും വ്യാജമാണെന്നും റിപ്പോര്‍ട്ടുണ്ട്. ചുരുക്കത്തില്‍ ഐസിസിനെപ്പറ്റി പ്രചാരണം നടത്തി ലാഭം കൊയ്യുന്നവരുണ്ടെന്നത് വ്യക്തം. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ ബാഗ്ദാദി ഇസ്രയേല്‍ പൗരനാണെന്ന് മുമ്പ ചില റിപ്പോര്‍ട്ടുക”ള്‍ വന്നിരുന്നു. ഇതേല്ലാം കൂട്ടിവായിക്കുമ്പോള്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും കറുത്ത കരങ്ങളെ സംശയിക്കതിരിക്കാന്‍ കഴിയില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :