അലപോ|
PRIYANKA|
Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (08:22 IST)
ആഗോള ഭീകരസംഘടനയായ ഇസ് ലാമിക് സ്റ്റേറ്റിന്റെ മുഖ്യ വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി കൊല്ലപ്പെട്ടു. അലപോയില്‍ സിറിയന്‍ സേന നടത്തിയ സൈനിക ആക്രമണത്തിലാണ് അദ്‌നാനി കൊല്ലപ്പെട്ടത്. ഐഎസ് വാര്‍ത്തകള്‍ പുറത്തുവിടുന്ന വാര്‍ത്താ ഏജന്‍സി അമാക്കാണ് മരണവിവരം സ്ഥിരീകരിച്ചത്.
അദ്‌നാനിയുടെ തലക്ക് അഞ്ച് മില്യണ്‍ ഡോളര്‍ യുഎസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇയാളുടെ മരണത്തെ കുറിച്ച് യുഎസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. 2015ല്‍ പെന്റഗണ്‍ പുറത്തിറക്കിയ ഭീകരരുടെ പട്ടികയില്‍ അദ്‌നാനി അടക്കം നാലു പേര്‍ ഉള്‍പ്പെട്ടിരുന്നു. ഇവരെ ലക്ഷ്യമിട്ട് നിരവധി വ്യോമാക്രമണങ്ങളാണ് യുഎസ് സഖ്യസേന നടത്തിയിരുന്നത്.
2003ലെ ഇറാക്ക് ആക്രമണം മുതല്‍ യുഎസിനെതിരെ പോരാടുന്ന വിദേശ പൗരനായ അദ്‌നാനി ഐഎസിന്റെ രണ്ടാമത്തെ മുതിര്‍ന്ന നേതാവായാണ് അറിയപ്പെടുന്നത്. സിറിയയിലും ഇറാക്കിലും ഐഎസിനെ വളര്‍ത്താന്‍ പ്രധാന പങ്കുവഹിച്ച ആളാണ് അദ്‌നാനി.