ഐഎസ്എല്‍ മൂന്നാം സീസണ്‍: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഒക്ടോബര്‍ അഞ്ചിന്

ഐ എസ് എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യം ഹോം മാച്ച് ഒക്ടോബര്‍ അഞ്ചിന് നടക്കും

isl season 3,  kerala blasters,  home matches ഐഎസ്എല്‍ മൂന്നാം സീസണ്, കേരള ബ്ലാസ്റ്റേഴ്സ്, ഹോം മത്സരം
സജിത്ത്| Last Modified ശനി, 27 ഓഗസ്റ്റ് 2016 (10:40 IST)
ഐ എസ് എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യം ഹോം മാച്ച് ഒക്ടോബര്‍ അഞ്ചിന് നടക്കും. ശക്തരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായാണ് നാട്ടിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം‍. ഡിസംബര്‍ നാലിനാണ് അവസാന ഗ്രൂപ്പ് മത്സരവും ഹോം മത്സരവും നടക്കുന്നത്. ഈ മത്സരത്തിലും നോര്‍ത്ത് ഈസ്റ്റ് തന്നെയാണ് കേരള ടീമിന്റെ എതിരാളികള്‍.

ഏഴ് വീതും ഏവേ, ഹോം മാച്ചുകളിലാണ് ബ്ലാസ്‌റ്റേഴ്‌സ് പന്തുതട്ടുക. എല്ലാ മത്സരങ്ങളും വൈകീട്ട് എഴിനാണ് ആരംഭിക്കുക. ഡിസംബര്‍ 10,11 തീയതികളില്‍ ആദ്യപാദ സെമി ഫൈനലുകളും ഡിസംബര്‍ 13,14 തീയതികളില്‍ രണ്ടാം പാദ സെമിയും നടക്കും. ഡിസംബര്‍ പതിനെട്ടിനാണ് ഫൈനല്‍. ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും സെമി ഫൈനല്‍, ഫൈനല്‍ വേദികള്‍ തീരുമാനിക്കുക.

ഹോം മത്സരങ്ങള്‍:

ഒക്ടോബര്‍ 5- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത
ഒക്ടോബര്‍ 9-ഡല്‍ഹി ഡൈനാമോസ്
ഒക്ടോബര്‍ 14- മുംബൈ എഫ്‌സി
നവംബര്‍ 8- എഫ്‌സി ഗോവ
നവംബര്‍ 12- ചെന്നൈയിന്‍ എഫ്‌സി
നവംബര്‍ 25-എഫ്‌സി പൂണെ സിറ്റി
ഡിസംബര്‍ 4- നോര്‍ത്ത് ഈസ്റ്റ്

ബ്ലാസ്‌റ്റേഴ്‌സിന്റെ എവേ മത്സരങ്ങള്‍:

ഒക്ടോബര്‍ 1- നോര്‍ത്ത് ഈസ്റ്റ്
ഒക്ടോബര്‍ 17-എഫ്‌സി പൂണെ സിറ്റി
ഒക്ടബോര്‍ 24- എഫ്‌സി ഗോവ
ഒക്ടോബര്‍ 29-ചെന്നൈയിന്‍ എഫ്‌സി
നവംബര്‍ 4-ഡല്‍ഹി ഡൈനാമോസ്
നവംബര്‍ 19- മുംബൈ സിറ്റി എഫ്‌സി
നവംബര്‍ 29- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :