വീണ്ടും ഐഎസ് ക്രൂരത ; 2 യുവാക്കളെ കുരിശില്‍ കെട്ടിയ ശേഷം വെടിവെച്ചു കൊന്നു

ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും വധശിക്ഷ നടപ്പാക്കി ഐ എസ് ഭീകരര്‍. വ്യത്യസ്ഥമായ രീതികളില്‍ വധശിക്ഷ നടപ്പാക്കുന്നതാണ് ഐ എസിന്റെ ഇതുവരെയുള്ള ശൈലി. കഴിഞ്ഞ ദിവസം സിറിയയില്‍ നടന്നതും ഇതിന് മുന്‍പ് നടപ്പാക്കാത്ത തരത്തിലുള്ള വധശിക്ഷയായിരുന്നു. രണ്ട് യുവ

സിറിയ, ഐ എസ്, റാഖ്വ Syria, IS, Rakha
സിറിയ| rahul balan| Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (12:20 IST)
ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും വധശിക്ഷ നടപ്പാക്കി ഐ എസ് ഭീകരര്‍. വ്യത്യസ്ഥമായ രീതികളില്‍ വധശിക്ഷ നടപ്പാക്കുന്നതാണ് ഐ എസിന്റെ ഇതുവരെയുള്ള ശൈലി. കഴിഞ്ഞ ദിവസം സിറിയയില്‍ നടന്നതും ഇതിന് മുന്‍പ് നടപ്പാക്കാത്ത തരത്തിലുള്ള വധശിക്ഷയായിരുന്നു. രണ്ട് യുവാക്കളെ കുരിശില്‍ കെട്ടിയിട്ട ശേഷം തലയില്‍ വെടിവെച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ചാരന്മാരെന്നാരോപിച്ചായിരുന്നു ഇവരെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. തോക്കിനു മുന്നില്‍ ഘടിപ്പിച്ച ക്യാമറയില്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

സിറിയയിലെ ഐ എസിന്റെ പ്രധാന ശക്തി കേന്ദ്രമായ റാഖ്വയിലായിരുന്നു കൊലപാതകം നടന്നത്. സ്ത്രീകളും കുട്ടികളും നോക്കി നില്‍ക്കെയായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഐ എസിന്റെ പ്രചാരണ ചാനലായ വിലായത്ത് അര്‍ റാഖ്വയിലൂടെ കൊലപാതക ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

കണ്ണു കെട്ടിയ ശേഷം ഓരോരുത്തരേയായി കുരിശില്‍ കെട്ടി വെടിവയ്ക്കുകയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ഇരുവരും ചെയ്ത കുറ്റം ജനങ്ങള്‍ക്ക് മുന്‍പില്‍ വായിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :