ന്യൂഡല്‍ഹി|
JOYS JOY|
Last Updated:
വ്യാഴം, 1 ഒക്‌ടോബര്‍ 2015 (11:13 IST)
കശ്‌മീരിനെ സൈനിക മുക്തമാക്കുകയല്ല പാകിസ്ഥാനെ തീവ്രവാദമുക്തമാക്കുകയാണ് വേണ്ടതെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര
സഭ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് ഇന്ത്യ ഇങ്ങനെ പറഞ്ഞത്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ആണ് പാക് പ്രധാനമന്ത്രിക്കുള്ള മറുപടി ട്വിറ്ററില്‍ കുറിച്ചത്.
സമാധാനം കൈവരിക്കാന്‍ കശ്മീരിനെ സൈനിക മുക്തമാക്കുന്നതിനു പകരം പാകിസ്ഥാനെ തീവ്രവാദ മുക്തമാക്കുകയാണ് വേണ്ടത്. അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നതിന് പകരം തീവ്രവാദികളെ വളര്‍ത്തുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണം. പാകിസ്ഥാനിലെ അസ്ഥിരതയ്ക്കു കാരണം തീവ്രവാദത്തെ പിന്തുണക്കുന്ന നയങ്ങളാണെന്ന് മറക്കരുതെന്നും
അദ്ദേഹം പറഞ്ഞു..
കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതില്‍ യു എന്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്ന് എക്യരാഷ്‌ട്ര സഭ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ നവാസ് ഷെരീഫ് കുറ്റപ്പെടുത്തിയിരുന്നു. 2003ലെ ധാരണ അനുസരിച്ച് കശ്മീരില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പാലിക്കണമെന്നും കശ്‌മീരിനെ സൈനിക വിമുക്തമാക്കണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നു.