പുരുഷന്മാര്‍ക്ക് ദാരിദ്രം; ഒരു യുവാവിനെ അനുഭവിക്കുന്നത് നാലോളം സ്‌ത്രീകള്‍, സ്വവര്‍ഗ ബന്ധം വ്യാപകം - സിറിയന്‍ യുവതികളുടെ അവസ്ഥ ഞെട്ടിക്കുന്നത്

പുരുഷന്മാരുടെ കുറവ് ഉണ്ടായതോടെ സ്‌ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരെ കണ്ടെത്താന്‍ സാധിക്കുന്നില്ല

സിറിയ| jibin| Last Updated: ബുധന്‍, 22 ജൂണ്‍ 2016 (19:36 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ അഴിഞ്ഞാടുന്ന സിറിയയില്‍ പുരുഷന്മാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ ആയിരക്കണക്കിന് യുവാക്കള്‍ രാജ്യവിട്ടതും ബാക്കിയുള്ളവര്‍ രാജ്യത്തെ വിവിധ ജയിലുകളിലുമായതോടെയാണ് പുരുഷന്മാരുടെ എണ്ണത്തില്‍ കുറവുണ്ടായത്.

അടുത്തിടെയുണ്ടായ നടത്തിയ ഒരു സര്‍വേ അനുസരിച്ച് സിറിയയില്‍ അവിവാഹിതരായ സ്‌ത്രീകളുടെ എണ്ണം എഴുപത് ശതമാനമായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തരയുദ്ധം രൂക്ഷമായതിന് പിന്നാലെ യുവാക്കള്‍ രാജ്യം വിട്ടതും ആയിരക്കണക്കിന് യുവാക്കള്‍ ഐഎസിന്റേതടക്കമുള്ള ജയിലുകളില്‍ ആയതുമാണ് പുരുഷന്മാരുടെ എണ്ണത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായത്.
ഇസ്ലാമിക് സ്‌റ്റേറ്റ് , ഐഎസ് , സ്വവര്‍ഗ ബന്ധം

പുരുഷന്മാരുടെ കുറവ് ഉണ്ടായതോടെ സ്‌ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരെ കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇതോടെ പലരും സ്വവര്‍ ബന്ധം സ്ഥാപിക്കുകയും ചെയ്‌തു. നാലോളം സ്‌ത്രീകള്‍ ഒരു പുരുഷനെ അനുഭവിക്കുന്നതും പതിവായി തീരുന്നുവെന്ന് മുപ്പത്തിരണ്ടുകാരിയായ ഷുഖ് റാന്‍ വ്യക്തമാക്കുന്നു. യുദ്ധം കടുത്തതോടെ സ്‌ത്രീകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പുരുഷ സുഹൃത്തിനെ കണ്ടെത്താന്‍ ഇപ്പോള്‍ സാധിക്കുന്നില്ല. മറ്റു മതങ്ങളിലെ യുവാവുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ബുദ്ധിമുണ്ടുണ്ട്. ഏറ്റവും ഒടുവില്‍ ബന്ധമുണ്ടാക്കിയത് ക്രിസ്‌ത്യന്‍ യുവാവുമായി ആയിരുന്നു, എന്നാല്‍ ആ ബന്ധം തകരുകയായിരുന്നുവെന്നും ഷുഖ് വ്യക്തമാക്കി.

തന്റെ നാല് സുഹൃത്തുക്കള്‍ ഒരു പുരുഷനെ പങ്കിട്ട് എടുക്കുന്നുണ്ടെന്ന് ഇരുപത്തിമൂന്നുകാരിയായ യാറ പറയുന്നു. ഇവര്‍ക്ക് പങ്കാളികളെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ യുദ്ധങ്ങളില്‍ സമാധാനം നഷ്‌ടപ്പെട്ട ഇവര്‍ക്ക് ഏക ആശ്രയം സുഹൃത്തുക്കള്‍ മാത്രമാണെന്നും അധ്യാപികയായ യാറ പറയുന്നു. തന്റെ സ്‌കൂളില്‍ കൂടുതലും സ്‌ത്രീ അധ്യാപകരാണ്. യുദ്ധത്തിന് മുമ്പ് ഈ സാഹചര്യം അല്ലായിരുന്നു. സ്‌ത്രീകള്‍ക്കൊപ്പം എന്നും ജോലി ചെയ്യുന്നത് മടുപ്പുളവാക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

അതേസമയം, രാജ്യത്തെ സ്‌ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ സ്വവര്‍ഗ ബന്ധമുണ്ടാക്കുന്നതിലും ഏതൊരു പുരുഷനെ സ്വന്തമാക്കുന്നതിലും വിട്ടു വീഴ്‌ച നടത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍ എന്ന് റിപ്പോര്‍ട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യത്താണ് ഇത്തരത്തിലുള്ള ബന്ധങ്ങള്‍ നടക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :