ബ്രസല്‍സ്|
jibin|
Last Modified വ്യാഴം, 16 ജൂണ്‍ 2016 (08:28 IST)
ആയുധങ്ങളുമായി ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ (ഐഎസ്) രാജ്യത്ത് എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഫ്രാന്‍സും ബെല്‍ജിയവും കനത്ത ജാഗ്രതയില്‍. യൂറോകപ്പ് നടക്കുന്നതിനാല്‍ ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് സിറിയായില്‍ നിന്നുള്ള ഒരു സംഘം ഭീകരര്‍ ഭീകരര്‍ യൂറോപ്പിലത്തെിയതായിട്ടാണ് ബ്രസല്‍സിലെ ലാ ദെര്‍നിയര്‍ ഹെയൂര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിറിയയില്‍നിന്ന് ഗ്രീസ് വഴി പാസ്പോര്‍ട്ടില്ലാതെ യൂറോപ്പിലത്തെിയ ഭീകരരുടെ കൈയില്‍ ആയുധങ്ങളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഫ്രാന്‍സിനെയും ബെല്‍ജിയത്തിനെയും ലക്ഷ്യംവച്ചാണ് ഭീകരര്‍ യൂറോപ്പില്‍ എത്തിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഐഎസ് ഭീകരര്‍ യൂറോപ്പിലത്തെിയതായി പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ആക്രമണം ഏതു നിമിഷവും സംഭവിക്കാമെന്നും കരുതിയിരിക്കണമെന്നും ബ്രസല്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് 22ന് 32 പേരുടെ ജീവനെടുത്ത ഇരട്ടചാവേറാക്രമണത്തിന്‍െറ നടുക്കത്തില്‍ നിന്ന് ബ്രസല്‍സ് മോചിതരായിട്ടില്ല.