സൗജന്യ മധുവിധു, പോരാത്തതിനു കൈനിറയെ പണവും, ഐഎസ് ആളേക്കൂട്ടുന്നത് ഇങ്ങനെ

റാഖ| VISHNU N L| Last Modified വ്യാഴം, 28 മെയ് 2015 (13:00 IST)
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആളും സഹായവും ഉണ്ടാക്കിയെടുക്കാന്‍ എന്തും ചെയ്യാന്‍ ഇസ്ളാമിക് സ്റ്റേറ്റ് തയ്യാറാണ്. ഇതിനായി സമൂഹത്തിലെ ആള്‍ക്കാരുടെ താല്‍പ്പര്യങ്ങളും ജോലിയും സാമൂഹിക നിലവാരവുമൊക്കെ അളന്ന് അവര്‍ക്കായി പ്രത്യേകം മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് ഭീകരര്‍ മുന്നോട്ട് വയ്ക്കുന്നത്. പ്രധാനമായും ഐ.ടി. മേഖലയിലുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ഐ‌എസ് നീങ്ങുന്നത്.

സാങ്കേതിക മേഖലയില്‍ പരിജ്ഞാനം ഉള്ളവര്‍ സംഘടനയില്‍ കുറവാണെന്നതിനാല്‍ ഐടി മേഖലയിലുള്ള യുവാക്കള്‍ക്ക് സൌജന്യമായ മധുവിധു യാത്രയും, പോരാത്തതിന് കുടുംബ ആവശ്യങ്ങള്‍ക്കായി കൈനിറയെ പണവുമാണ്
ഐ‌എസ് വാഗ്ദാനം ചെയ്യുന്നത്.
മധുവിധു ആഘോഷത്തിനു മാത്രം ആയിരക്കണക്കിന്
ഡോളർ ധനസഹായമാണ്
ഐ.എസിന്‍റെ വാഗ്ദാനം. റാഖയിലെ യൂഫ്രട്ടീസ് നദീതീരത്തൊരുക്കിയിരിക്കുന്ന ഉല്ലാസ കേന്ദ്രത്തിൽ വിശിഷ്ടമായ ഭക്ഷണമടക്കം ആകർഷകമായ സൗകര്യങ്ങളുമുണ്ട്.

റാഖ നഗരം ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്ത ശേഷം ഇവിടുത്തെ ആധുനിക സംവിധാനങ്ങൾ ഭീകര പ്രവർത്തനങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഭീകര പ്രവർത്തനത്തിന് യുവജനതയുടെ പിന്തുണ ഉറപ്പിക്കാൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തന്ത്രം.
യുവാക്കൾക്ക് സൗജന്യ മധുവിധു യാത്രയും കുടുംബത്തിന് സഹായധനവുമാണ്
സ്റ്റേറ്റ് നൽകുന്ന പുതിയ വാഗ്ദാനങ്ങൾ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :