ആലപ്പോ|
VISHNU N L|
Last Modified തിങ്കള്‍, 6 ജൂലൈ 2015 (10:27 IST)
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് സിറിയയില്‍ സൈന്യത്തിന്റെ ഗംഭീര മുന്നേറ്റം.
പ്രധാന നഗരങ്ങളായ സബദാനിയും ആലപ്പോയും സൈന്യം തീവ്രവാദികളില്‍ നിന്ന് തിരികെപ്പിടിച്ചു. സിറിയയിലെ പൗരാണിക കേന്ദ്രമായ പാല്‍മൈറയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് സൈന്യം തിരിച്ചടി ശക്തമാക്കിയത്.
സബദാനി നഗരം സിറിയന്‍ സൈന്യവും ഹിസ്ബുള്ളതീവ്രവാദികളും സയുക്തമായി നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് തിരികെ പിടിച്ചത്. മൂന്ന് വര്‍ഷമായി ഐ എസ് തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്ന ആലപ്പോ നഗരം ശക്തമായ കര വ്യോമ ആക്രമണങ്ങള്‍ക്കൊടുവിലാണ് സൈന്യം തിരിച്ചു പിടിച്ചത്. ഇറാഖിലെ എണ്ണ ഖനന കേന്ദ്രമായ ബൈജിയിലും ഇസ്ലമിക് സ്‌റ്റേറ്റിന് കനത്ത തിരിച്ചടിയേറ്റു.
പിന്നാലെ സിറിയയിലെയും ഇറാഖിലെയും ഇസ്ലാമിക് സേറ്റ് ശക്തി കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം ശക്തമാക്കി. വിദൂര നിയന്ത്രണ ബോംബര്‍ വിമാനങ്ങളുപയോഗിച്ച് സിറിയയിലെ 26 കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ടു. ഐ എസ് ശക്തി കേന്ദ്രമായ റാഖ്വയില്‍ മാത്രം 23 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാഖിലെ 12 ഐ എസ് ശക്തി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയും അമേരിക്കന്‍ വ്യോമ സേന ബോംബാക്രമണം നടത്തി.
അതേസമയം ഇറാഖിലെ എണ്ണ ഖനന കേന്ദ്രമായ ബൈജിയിലും ഇസ്ലമിക് സ്‌റ്റേറ്റിന് കനത്ത തിരിച്ചടിയേറ്റു. ബൈജി പിടിച്ചടക്കാനെത്തിയ ആത്മഹത്യാ സ്‌ക്വാഡ് ഉള്‍പ്പെടുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് സംഘത്തെ ഷിയാ പിന്തുണയോടെ ഇറാഖി സൈന്യം തുരത്തിയോടിച്ചു.