ശ്രീനഗർ|
jibin|
Last Modified ശനി, 4 ജൂലൈ 2015 (09:23 IST)
ജമ്മു കാശ്‌മീരിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ സൈനികനും കൊല്ലപ്പെട്ടു. ഇന്നലെ അർധരാത്രിവരെ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ബാരമുള്ള ജില്ലയിലെ ഉറി മേഖലയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായതെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
സുരക്ഷാ സേന സ്ഥലത്ത് തിരച്ചിൽ നടത്തിയത്. ഇതിനിടെ വൻആയുധ ശേഖരവുമായി എത്തിയ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യവും ശക്തമായ തിരിച്ചടി നൽകി. ഇന്നലെ പകലുണ്ടായ വെടിവെപ്പില്‍ ആദ്യം ഒരു ഭീകരനെ വധിക്കുകയായിരുന്നു. ഒരു ഇന്ത്യൻ സൈനികന് പരുക്കേൽക്കുകയും ചെയ്തു. രാത്രിയിൽ വീണ്ടും ഭീകരരും സൈന്യവും ഏറ്റുമുട്ടുകയായിരുന്നു. നാലു ഭീകരരെ സൈന്യം വധിച്ചു. ഓപ്പറേഷനിടെ ഒരു ഇന്ത്യൻ സുരക്ഷാ സേന അംഗവും കൊല്ലപ്പെടതായി സൈനിക വക്താവ് അറിയിച്ചു.