ഐഎസ് ഭീകരര്‍ മുന്നൂറിലധികം ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയി

 ഐഎസ് ഐഎസ് , ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയി , ഭീകരര്‍
സിറിയ| jibin| Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (10:22 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരരുടെ ആക്രമണം അതിരുവിട്ട സാഹചര്യത്തില്‍ ആയിരത്തിലധികം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ സിറിയയിലെ ഹസാക്കയില്‍ നിന്ന് പലായനം ചെയ്തു. ഇതുവരെ മുന്നൂറിലധികം അസീറിയന്‍ ക്രിസ്ത്യാനികളെ ഐഎസ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയെന്നാണ് റിപ്പോര്‍ട്ട്.

ഭീകരര്‍ നടത്തുന്ന ക്രൂരതകള്‍ ഭയന്ന് 1000ല്‍ അധികം ക്രൈസ്തവ കുടുംബങ്ങള്‍ കുര്‍ദ്ദിഷ് മേഖലയിലേക്ക് പാലായനം ചെയ്തു. തിങ്കളാഴ്‌ച 90 ക്രൈസ്തവരെ തട്ടികൊണ്ടു പോയ ഐഎസ് ഐഎസ് ഭീകരര്‍ കഴിഞ്ഞ ദിവസങ്ങളിലായി 285 പേരെ കൂടി തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഇവരെ ഭീകരുടെ കൈവശമുള്ള അബ്ദുള്‍അസീസ് കുന്നികളിലൊ, അല്‍ഷദാദി നഗരത്തിലോ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് ഇരച്ചു കയറുന്ന ഭീകരര്‍ സ്ത്രീകളെയും കുട്ടികളെയും അടക്കമുള്ളവരെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോകുകയായിരുന്നു. 90 അസീറിയന്‍ ക്രൈസ്തവരെയാണ് തിങ്കളാഴ്ച സിറിയയിലെ ഹസാക്ക് പ്രവിശ്യയില്‍നിന്നും ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. അസീറിയന്‍ ക്രൈസ്തവരെ തട്ടികൊണ്ട് പോയ ഭീകരരുടെ നടപടിയെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭീകരരും കുര്‍ദ്ദിഷ് സൈന്യവും തമ്മില്‍ പോരാട്ടം ശക്തമായി തുടരുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :