ഇറാക്കില്‍ നിന്ന് ഐഎസ് 111 വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടു പോയി

ഐഎസ് , ഇറാക്ക് , വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടു പോയി , ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍
ബാഗ്ദാദ്| jibin| Last Updated: ചൊവ്വ, 7 ജൂലൈ 2015 (11:02 IST)
ഇറാക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ (ഐഎസ് ഐഎസ് ) 111 വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഇവര്‍ക്ക് പരിശീലനം നല്‍കി ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനായാണ് തട്ടിക്കൊണ്ടുപോയതെന്നാണ് കരുതപ്പെടുന്നത്.

പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഐഎസ് ഐഎസ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച 78 പേരെയെയും ഭീകരര്‍ ബന്ദികളാക്കിയിട്ടുമുണ്ട്. കുട്ടികളെ ഇറാക്കിലെ വിവിധ തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭീകരവാദിയാക്കിമാറ്റുന്ന പ്രവര്‍ത്തനം 2014മുതല്‍ ഉണ്ടായിരുന്നു. ഇതിനോടകം 1,420 കുട്ടികളെ തട്ടിക്കൊണ്ടുപോയതായാണ് അനൗദ്യോഗിക കണക്ക്. ഈ കുട്ടികളെ ഉപയോഗിച്ചാണ് ഇയ്യിടെ മാമുസിനി പ്രവിശ്യത്തില്‍ ഐഎസ്
തങ്ങളുടെ തന്നെ പതിനഞ്ച് പ്രവര്‍ത്തകരെ വകവരുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :