നാല് സിഐഎസ്എഫ് ജവാന്‍മാരുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി

മഞ്ചേരി| JOYS JOY| Last Modified വ്യാഴം, 2 ജൂലൈ 2015 (11:27 IST)
കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ നാല്
സി ഐ എസ് എഫ് ജവാന്മാരുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി പറയും. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് വ്യാഴാഴ്ച വിധി പറയുക.

ജൂണ്‍ 15ന് റിമാന്‍ഡിലായ ഇവരുടെ റിമാന്‍ഡ് കാലാവധി കഴിഞ്ഞദിവസം കഴിഞ്ഞിരുന്നു. ഇതോടെ, രണ്ടുദിവസം മുമ്പ് റിമാന്‍ഡ് കാലാവധി ജൂലൈ 10വരെ നീട്ടിയിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശി ലോകേന്ദ്ര സിംഗ് (28), മഹാരാഷ്‌ട്ര സ്വദേശി രാമോഷി ദീപക് യശ്വന്ത് ( 31), ബിഹാര്‍ സ്വദേശി വിനയ്കുമാര്‍ ഗുപ്ത (25), രാജസ്ഥാന്‍ സ്വദേശി രാകേഷ് കുമാര്‍ മീണ (26) എന്നിവരാണ് റിമാന്‍ഡിലുള്ളത്.

അതേസമയം, പ്രതികളോട് നിലവില്‍ താമസിക്കുന്ന വിലാസത്തില്‍ പ്രത്യേക സത്യവാങ്മൂലം നല്‍കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :