വാഷിംഗ്ടണ്‍|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (10:23 IST)
സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ക്കുനേരെ അമേരിക്ക വ്യോമാക്രമണം ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ അക്രമങ്ങളില്‍ നിരവധി തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ന്നതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. ആക്രമണം അമേരിക്കയുടെ ഒറ്റക്കുള്ള തീരുമാനമല്ലെന്നും സൗദി അറേബ്യ അടക്കമുള്ള അഞ്ച് അറബ് രാഷ്ട്രങ്ങളുടെ പിന്തുണയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. അതിനിടെ ഐ എസിന്റെ ആക്രമണം ഭയന്ന് സിറിയയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്. ഒന്നര ലക്ഷത്തോളം പേര്‍ ഇതിനകം പലായനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
കിഴക്കന്‍ സിറിയയിലെ വിമതരുടെ ശക്തികേന്ദ്രങ്ങളായ റാക്വ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ആക്രമണം. അക്രമണങ്ങളില്‍ 70 വിമതരും 50 അല്‍ഖ്വയ്ദ ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ബോംബര്‍ വിമാനങ്ങളും, മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാഖിന് പുറമെ ഐ എസിന്റെ സാന്നിധ്യമുള്ള മറ്റിടങ്ങളിലും ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യ, ജോര്‍ദ്ദാന്‍, യു എ ഇ തുടങ്ങfയ രാജ്യങ്ങള്‍ ഐ എസിനെതിരെയുള്ള ആക്രമണത്തില്‍ പിന്തുണ അറിയിച്ചിരുന്നു.