യസീദികള്‍ക്കു പിന്നാലെ ഷിയാകളും ഐ‌എസ്‌ഐ‌എസിന്റെ മരണ വക്ത്രത്തില്‍

ബാഗ്ദാദ്| VISHNU.NL| Last Modified ശനി, 23 ഓഗസ്റ്റ് 2014 (15:53 IST)
ആഭ്യന്തര യുദ്ധത്തിനിടെ ജീവനും സംസ്കാരും കാത്തു സൂക്ഷിക്കുന്നതിനായി പലായനം ചെയ്യുകയുക് ക്രൂരമായ വംശ ഹത്യകള്‍ക്ക് ഇരകളാകുകയും ചെയ്ത യസീദി വിഭാഗങ്ങളുടെ ദുര്‍വിധി ഇറാഖിലെ ഷിയാ മുസ്ലീങ്ങളേയും പിന്തുടരുന്നു. സുന്നി ഭികരരില്‍ നിന്ന് രക്ഷപെടാനാകാതെ18,000 ലധികം വംശജര്‍ അമേര്‍ലി നഗരത്തില്‍ കുടുങ്ങിയിരിക്കുകയാണ്‌ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭക്ഷണമോ വെള്ളമോ വൈദ്യസഹായമോ കിട്ടാതെ മരണത്തേ മുഖാമുഖം കണ്ടുകൊണ്ട് ദിനങ്ങള്‍ തള്ളിനീക്കുന്ന ഇവര്‍ ഭക്ഷണം കഴിക്കുന്നത്‌ മൂന്ന്‌ ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമാണ്‌. നഗരങ്ങളും ഗ്രാമങ്ങളും സുന്നികള്‍ പിടിച്ചതോടെ കഴിഞ്ഞ രണ്ടു മാസമായി ഭയത്തോടെയാണ്‌ കഴിയുന്നതെന്നും ഷിയാ തുര്‍ക്കിമെന്‍ സമൂഹം പറയുന്നു.

അതിനിടെ ബാഗ്‌ദാദിലെ ഒരു സുന്നി മോസ്‌ക്കില്‍ 46 പേരുടെ മരണത്തിനും 50 പേര്‍ക്ക്‌ പരിക്കുമേറ്റ ഒരു ചാവേര്‍ നടത്തിയ സ്‌ഫോടനത്തിന്‌ പിന്നാലെ ഭയവും സമ്മര്‍ദ്ദവും കൂടിയിട്ടുണ്ട്‌. അമേരിക്കയുടെ പിന്തുണയോടെ കുര്‍ദിഷ്‌ സേനയുടെ തിരിച്ചടി കാര്യങ്ങള്‍ പഴയത്‌ പോലെയാക്കുമെന്ന പ്രതീക്ഷയിലാണ്‌ ഇവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :