ബാഗ്ദാദ്|
VISHNU.NL|
Last Modified ചൊവ്വ, 20 മെയ് 2014 (18:35 IST)
ഇറാഖില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി നൗറി അല്‍ മാലിക്കിന് വന്‍ വിജയം. ഭൂരിപക്ഷം സീറ്റുകളിലും നൗറി അല്‍ മാലിക്ക് വിജയിച്ചു.
ഇതോടെ മൂന്നാം തവണയും ഇറാഖിന്റെ പ്രധാനമന്ത്രിയാകാനുള്ള അവസരമാണ് ഷിയാ വിഭാഗത്തില്‍ നിന്നുമുള്ള മാലിക്കിനു ലഭിച്ചിരിക്കുന്നത്. 2011-ല്‍ യുഎസ് സൈന്യം ഇറാഖില്‍ നിന്നും പിന്‍മാറിയ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം മാലിക്കാണ് വിജയിച്ചിട്ടുള്ളത്.
328 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 165 സീറ്റുകളാണ് ഭരിക്കുവാന്‍ ആവശ്യമായിരിക്കുന്നത്. എന്നാല്‍ ഇത്രയും സീറ്റ് മാലിക്കിനു ഒറ്റയ്ക്കു നേടുവാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഇതിനാല്‍ തന്നെ മറ്റു ചില ചെറിയ പാര്‍ട്ടികളുടെ കൂടെ സഹായം മാലിക്കിനു ആവശ്യമായി വരും.