ബാഗ്ദാദ്|
VISHNU.NL|
Last Updated:
ബുധന്‍, 18 ജൂണ്‍ 2014 (17:02 IST)
ഇറാഖിലെ പ്രശ്നബാധിത മേഖലയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 40 ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. ഈ കാര്യത്തില്‍ ഇന്നു വൈകുന്നേരമാണ്
വിദേശകാര്യ മന്ത്രാലയം സ്ഥിരീകരണം നടത്തിയത്. ഇവരെ മോചിപ്പിക്കാനായി ഭീകരര്‍ മോചന ദ്യവ്യമൊന്നും ആവശ്യപ്പെട്ടിട്ടില്ല. മലയാളികള്‍ ഉള്‍പ്പെട്ടിലെന്നാണ് ലഭിക്കുന്ന വിവരം.
സംഘര്‍ഷം രൂക്ഷമായ് മൊസൂളില്‍ നിര്‍മ്മാണത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ രക്ഷിക്കാനുള്ള ശൃമങ്ങള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇവരുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. സംഘര്‍ഷം, രൂക്ഷമായതോടെ തൊഴിലാളികള്‍ സുരക്ഷിത മേഖലയിലേക്ക് മാറുന്നതിനായി പോകുന്നതിനിടെ തീവ്രവാദികള്‍ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇടപെട്ടെന്നാണ് വാര്‍ത്തകള്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ മോഡി അടിയന്തിരമായി വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു. ഇതിനിടെ ഇറാഖിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി
ഇന്ത്യ പ്രതിനിധിയെ ഇറാഖിലേക്ക് അയച്ചിട്ടുണ്ട്.
ഇറാഖിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ സുരേഷ് റെഡ്ഡിയേയാണ് ഇന്ത്യ ഇറാഖിലേക്ക് അയച്ചത്. അതേസമയം വ്യോമസേനയ്ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇറാഖില്‍ നിന്ന് ഇന്ത്യക്കാരേ ഒഴിപ്പിക്കേണ്ട സാഹചര്യം വന്നാല്‍ പുറപ്പെടാന്‍ തയ്യാറായിരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വ്യോമസേനയുടെ ട്രാന്‍പോര്‍ട്ട് വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഇതിനിടെ ഇറാഖിലെ ഇന്ത്യക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം വിദേശകാര്യ മന്ത്രാലയം തുറന്നിട്ടുണ്ട്.
ഫോണ്‍ നമ്പര്‍ ഇപ്രകാരമാണ് 011- 23012113, 011- 23017905, 011- 23014104. (വിദേശത്തു നിന്നു വിളിക്കുമ്പോള്‍ 011നു പകരം 009111 ചേര്‍ത്ത് വിളിക്കണം.) ഈ മയില്‍
[email protected]