സുമീഷ് ടി ഉണ്ണീൻ|
Last Modified വ്യാഴം, 6 ഡിസംബര്‍ 2018 (15:33 IST)
ഹോട്ടലിലെ കുളിമുറിയിൽനിന്നും നഗ്ന നഗ്ന
ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവതി ഹോട്ടൽ ശൃംഘലക്കെതിരെ 100 മില്യൺ ഡോളർ നഷടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അമേരിക്കയിൽ പ്രമുഖ ഹോട്ടൽ ശൃംഘലയായ ഹിൽട്ടണെതിരെയാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്.
2015ൽ നിയമ വിദ്യാർത്ഥിനിയായിരിക്കവേ പരീക്ഷയെഴുതാനായി
അൽബാനിലെ ഹാമിൽട്ടൺ ഇൻ ഹോട്ടലിൽ താമസിച്ചപ്പോഴാണ് ഹോട്ടൽ ജീവനക്കാരൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയത്. ഷവറിനുള്ളിൽ വിദഗ്ധമായി ക്യാമറ ഒളിപിച്ചാണ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത്.
എന്നാൽ 2018ൽ വീഡിയോ ലിങ്ക് ഉൾപ്പടെയുള്ള മെയിൽ വന്നതോടെയാണ് യുവതി സംഭവം അറിയുന്നത്. വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ ഉടനടി 2000 ഡോളറും മാസംതോറും 1000 ഡൊളറും മെയിൽ അയച്ചയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നിഷേധിച്ചതോടെ ദൃശ്യങ്ങൾ ഇയാൽ വിവിധ അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിക്കുകയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇതിന്റെ ലിങ്ക് അയച്ചുനൽകുകയും ചെയ്തു.
ഇതോടെയാണ് യുവതി ഹോട്ടൽ ശൃംഖലക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമിപിച്ചത്. ഇത്തരത്തിൽ മറ്റു ചില യുവതികളുടെ ദൃശ്യങ്ങൾ കൂടി പകർത്തിയുള്ളതായി ഇയാൾ യുവതിയോട് പറഞ്ഞതായി യുവതി വെളിപ്പെടുത്തി. അതേസമയം ഹോട്ടൽ ശൃംഘല യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ ഹോട്ടലിൽവച്ച് ഇത്തരം ഒരു സംഭവം ഒരിക്കലും നടക്കില്ല എന്നാണ് ഹോട്ടൽ അധികൃതരുടെ വാദം.