പ്രായപൂർത്തിയാകാത്ത പെൺമക്കളെ നിരന്തരം പീഡനത്തിനിരയാക്കി; ഇൻഡോറിൽ പിതാവ് അറസ്റ്റിൽ

കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.

Last Updated: വെള്ളി, 31 മെയ് 2019 (15:34 IST)
മൂന്ന് പെൺകുട്ടികളെ നിരന്തരമായി പീഡിപ്പിച്ച് വന്ന അച്ഛൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ മൂന്ന് മക്കളെയാണ് നാൽപ്പത്തിയഞ്ചുകാരനായ അച്ഛൻ ലൈംഗികമായി ചൂഷണം ചെയ്തത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജൂൺ 12 വരെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടിരിക്കുകയാണ്. 15, 17,19 വയസ്സുള്ള പെൺമക്കളെ കഴിഞ്ഞ നാലു വർഷമായി ഇയാൾ ലൈംഗീകമായി പീഡിപ്പിച്ചു വരികയാണ്. പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് വാൾ ഉയർത്തിക്കാട്ടി ഇയാൾ ഭീഷണിപ്പെടുത്തുമായിരുന്നു. ഇത് ഭയന്നാണ് കുട്ടികൾ വിവരം പുറത്ത് പറയാതെ ഇരുന്നത് എന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ പീഡനം സഹിക്കവയ്യാതെ കുട്ടികൾ ഭീഷണി മറികടന്ന് അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവിന്റെ പ്രവർത്തികളെ ഭാര്യയും ചോദ്യം ചെയ്തതോടെ കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പരാതിയുമായി മാതാവ് തന്നെ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ബിൽഡിംഗ് കോൺട്രാക്ടറായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :