കൈലാസരാജ്യ സ്ഥാപകൻ നിത്യാനന്ദയെ ഇന്ത്യ വേട്ടയാടുന്നു, ഐക്യരാഷ്ട്രസഭയിൽ കൈലാസ പ്രതിനിധി

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (13:36 IST)
രാജ്യ സ്ഥാപകനായ നിത്യാനന്ദയെ ഇന്ത്യ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ഐക്യരാഷ്ട്ര സഭ അദ്ദേഹത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ കൈലാസ രാജ്യത്തിൻ്റെ പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദ. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനയോഗത്തിലാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ രാജ്യപ്രതിധിയായ മാ വിജയപ്രിയ സംസാരിച്ചത്.

ഇന്ത്യയിൽ നിരവധി ആശ്രമങ്ങൾ ഉണ്ടായിരുന്ന നിത്യാനന്ദക്കെതിരെ ലൈംഗികാതിക്രമം, സ്ത്രീപീഡനം, കുട്ടികളെ തട്ടികൊണ്ടുപോകൽ എന്നീ ആരോപണങ്ങളിൽ അന്വേഷണവും കേസുകളും എടുത്തിരുന്നു. ഇതിനിടെയാണ് രാജ്യം വിടുകയും കൈലാസം എന്ന രാജ്യം സ്വയം സ്ഥാപിച്ചത്. സ്വന്തമായി പാസ്പോർട്ടും നാണയവും കൈലാസത്തിലുണ്ട്. വിജയപ്രിയ കൈലാസത്തിൽ നിന്നുള്ള അംബാസിഡർ ആണെന്നാണ് യുഎൻ സൈറ്റിൽ നിന്നും ലഭ്യമാകുന്ന വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :