രേണുക വേണു|
Last Modified ബുധന്‍, 28 ഡിസംബര്‍ 2022 (20:43 IST)
ആഗോള കത്തോലിക്കാസഭയുടെ മുന്‍ തലവന്‍ പോപ് ബനഡിക്ട് പതിനാറാമന്‍ ഗുരുതരാവസ്ഥയില്‍. ഫ്രാന്‍സീസ് മാര്‍പാപ്പയാണ് തന്റെ മുന്‍ഗാമിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വത്തിക്കാനിലെ പ്രാര്‍ത്ഥനകള്‍ നടക്കുന്ന സമയത്താണ് പോപ് ഫ്രാന്‍സീസ് ഇക്കാര്യം പറഞ്ഞത്.
95 കാരനായ ബെനഡിക്ട് പതിനാറാമന്‍ ഇപ്പോള്‍ വൈദ്യസംഘത്തിന്റെ പ്രത്യേക ചികിത്സയിലാണ്. ബെനഡിക്ട് പതിനാറാമനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് പോപ് ഫ്രാന്‍സീസ് ആവശ്യപ്പെട്ടു.
2013 ലാണ് ആഗോള കത്തോലിക്കാ സഭ തലവന്‍ സ്ഥാനത്ത് ഒഴിയുന്ന വിവരം ബെനഡിക്ട് പതിനാറാമന്‍ ലോകത്തെ അറിയിച്ചത്. അതിനു പിന്നാലെയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ ചുമതലയേറ്റത്.