ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (12:34 IST)
പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി അധികാരമേറ്റതിനു ശേഷം ഇന്ത്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന, പ്രത്യേകിച്ച് കശ്മീരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പാക് അധീന കശ്മീരിലെ ജനങ്ങ്ലേയും ആകര്‍ഷിക്കുന്നതായി വാര്‍ത്തകള്‍. മോഡിയുടെ ഭരണ ശൈലിയി ആകൃഷ്ടരായ പാക് അധീന കശ്മീരിലെ നിവാസികള്‍ക്ക് തങ്ങള്‍ക്ക് ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി.
2014ലെ പ്രളയവും, 15ലെ ഭൂകമ്പവും ഇന്ത്യന്‍ ഗവര്‍ണമെന്റ് കൈകാര്യം ചെയ്ത രീതി പസക് അധീന കശ്മീരികളുടെ കണ്ണുതുറപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ജുമാന്‍ മിനാജ് ഇ റസൂലിലെന്റെ തലവനായ മൌലാന സയീദ് അതാര്‍ ഹുസൈന്‍ ധെലാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇദ്ദേഹം അടുത്തിടെ പാക് അധീന കശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
പാകിസ്ഥാനില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന തീവ്രവാദത്തില്‍ പാക് അധീന കശ്മീരികള്‍ അസന്തുഷ്ടരാണെന്നും സമാധാന ജീവിതം ഇന്ത്യയുടെ ഭാഗമയാല്‍ ലഭിക്കുമെന്നുമാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നതെന്നും ധെലാവി പറയുന്നു. അവസരം ലഭിച്ചാല്‍ തിരികെ ഇന്ത്യയില്‍ ചേരാന്‍ വേണ്ടി വോട്ട് ചെയ്യാന്‍ ഇവിടുത്തുകാര്‍ തയ്യാറാണെന്നാണ് ധെലാവി പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണ ശൈലി ഇവരെ ആകര്‍ഷിച്ചിട്ടുണ്ടെന്നും കൂടാതെ പാക് അധീന കശ്മീരില്‍ സ്വാതന്ത്ര്യം വേണമെന്നുള്ള മുദ്രാവാക്യങ്ങള്‍ ഉയരാന്‍ തുടങ്ങിയതായും വാര്‍ത്തകളുണ്ട്. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നുമുണ്ട്. അതിനിടെയാണ് പാക് അധ്ഹിന കശ്മീരികള്‍ക്ക് ഇന്ത്യയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്ത്യയ്ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്നതും ഇതുമൂലമാണേന്ന് സൂചനകളുണ്ട്.