ലാഹോർ|
aparna shaji|
Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (11:21 IST)
ഈസ്റ്റ്ർ ദിനത്തിൽ പാകിസ്താനിൽ നടന്ന ചാവേർ ആക്രമണത്തിൽ 69 പേർ കൊല്ലപ്പെടാൻ കാരണം ഇരുപതുകാരൻ. ലാഹോർ നഗരത്തിലെ ഗുൽഷൻ ഇക്ബാൽ പാർക്കിലാണ് സ്ഫോടനം നടന്നത്. പത്ത് കിലോ സ്ഫോടന വസ്തുക്കൾ സ്വന്തം ശരീരത്തിൽ കെട്ടിവെച്ച് പൊട്ടിത്തെറിച്ചത് ഇരുപതുകാരൻ.
സ്ഫോടനത്തിൽ 69 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരുക്കേറ്റു. മരച്ചതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. പരുക്കേറ്റവരിൽ ഭൂരിഭാഗം ആളുകളുടേയും നില അതീവഗുരുതരമെന്ന് അധികൃതർ അറിയിച്ചു. സ്ഫോടനത്തെത്തുടർന്ന് ലാഹോറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവലപിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാധിത്വം പാക് താലിബാൻ ഏറ്റെടുത്തു. ഇനിയും ആക്രമണം തുടരുമെന്നും ലക്ഷ്യം ക്രിസ്ത്യാനികൾ ആണെന്നും
ഭീകര സംഘടന അറിയിച്ചു. അതേസമയം ഏത് വിഷമഘട്ടത്തിലും
ഇന്ത്യ പാകിസ്താന്റെ കൂടെ നിൽക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഇന്ത്യാ- പാക്കിസ്താൻ ബന്ധം സൗഹൃദപരമായ രീതിയിൽ മുന്നേറുന്നത് പാകിസ്താൻ തീവ്രവാദികളെ ആശങ്കയിലാക്കുന്നുണ്ട്.പത്താങ്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാക് അന്വേഷണസംഘം ഇന്ത്യയിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.