മൊഹാലി|
Last Updated:
ഞായര്‍, 27 മാര്‍ച്ച് 2016 (20:23 IST)
ആദ്യത്തെ കടന്നാക്രമണത്തിന് ശേഷം ഒന്നടങ്ങിയ ഓസീസ് ബാറ്റ്‌സ്മാൻമാർക്ക് നേരെ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കുന്നു. പത്തോവർ പിന്നിടുന്നതിനിടെ 80 റൺസിൽ എത്തിയ ഓസീസിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു.
ഇപ്പോൾ ഓപ്പണറായ ഫിഞ്ചും മാക്സ്‌വെലുമാണ് ബാറ്റ് ചെയ്യുന്നത്. ഫിഞ്ച് 34 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. ഖാവാജ926), വാർണർ(6) സ്മിത്ത്(2) എന്നിവരാണ് പുറത്തായത്. യുവരാജിനും അശ്വിനും നെഹ്രയുമാണ് വിക്കറ്റുകൾ സ്വന്തമാക്കിയത്.
.................
ട്വൻറി20 ലോകകപ്പിൽ
ഇന്ത്യയ്ക്കെതിരെ
ഓസ്ട്രേലിയ ബാറ്റ് ചെയ്യുകയാണ്. മൊഹാലിയിലെ വിക്കറ്റ് ബാറ്റ്സ്‌മാൻമാർക്ക് അനുകൂലമായിരിക്കുമെന്ന ഓസീസ് ധാരണ ശരിവച്ചുകൊണ്ട് ഓപ്പണർമാർ തകർത്തടിക്കുകയാണ്. ആദ്യ മൂന്ന് ഓവറുകൾ പിന്നിട്ടപ്പോൾ ഓസീസ് സ്കോർ 31 ആയി.
ഇന്ത്യയുടേ പേസ് ബൗളർമാരായ ബൂംറയെയും നെഹ്റയെയും കണക്കിന് ശിക്ഷിക്കുകയാണ് ഓസ്ട്രേലിയൻ ഓപ്പണർമാരായ ഖാവാജയും ഫിഞ്ചും. ഖാവാജ 26 റൺസ് ഇതിനകം തന്നെ തൻറെ അക്കൗണ്ടിൽ ചേർത്തുകഴിഞ്ഞു.