ചൈനയോട് കൂടുതൽ അടുക്കുന്നോ?, അതിർത്തി തർക്കത്തിൽ ചർച്ച, സൈനിക- നയതന്ത്ര ബന്ധം തുടരാൻ സാധ്യത

India China Talk, India, China, US, Modi
അഭിറാം മനോഹർ| Last Updated: ബുധന്‍, 29 ഒക്‌ടോബര്‍ 2025 (16:19 IST)
അതിര്‍ത്തി സംബന്ധമായ വിഷയങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായി റിപ്പോര്‍ട്ട്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക- നയതന്ത്ര മാര്‍ഗങ്ങളിലൂടെ ആശയവിനിമയം വര്‍ധിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

5 വര്‍ഷത്തിന് ശേഷം കൊല്‍ക്കത്തയ്ക്കും ഗ്വാങ്ഷൂവിനും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും അതിര്‍ത്തി വിഷയത്തില്‍ ചര്‍ച്ച നടത്തിയത്. ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദര്‍ശനത്തില്‍ ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളാണെന്നും
പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :