ഇന്ത്യയെ ആഗോള ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാനാണ് ശ്രമം: മോഡി

 ബിജെപി , നരേന്ദ്ര മോഡി , ആംഗല മെര്‍ക്കല്‍ , ഇന്ത്യ
ബംഗളൂരു| jibin| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (15:37 IST)
ഇന്ത്യയെ ആഗോള ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയെ ആഗോള ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുകയാണ്. ബിസിനസ് സംരംഭർക്ക് അനുകൂല സാഹചര്യം ഒരുക്കി നൽകാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്തോ- ജർമൻ ബിസിനസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സാമ്പത്തിക മാന്ദ്യ സമയത്തും നിക്ഷേപകർക്ക് ഏറ്റവും മികച്ച സ്ഥലം ഇന്ത്യയായിരുന്നു. പുറത്തുനിന്നുള്ള നൂതന സാങ്കേതിക വിദ്യയെയും നിക്ഷേപങ്ങളെയും സ്വീകരിക്കാൻ മുൻപത്തെക്കാളധികം തയാറായിക്കഴിഞ്ഞു. ഇന്ത്യയിലെ നികുതി വ്യവസ്ഥ സുതാര്യമായിരിക്കുമെന്ന് ഉറപ്പു വരുത്താനാണ് ബിജെപി സർക്കാർ ആഗ്രഹിക്കുന്നത്. പാർലമെന്റിൽ ജിഎസ്ടി (ചരക്കുസേവന നികുതി) ബിൽ അവതരിപ്പിച്ചു കഴിഞ്ഞു. 2016 ഓടെ ഇതു നിലവിൽ വരുമെന്നാണ് കരുതുന്നതെന്നും മോഡി
പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും സമ്മേളനത്തിൽ പങ്കെടുത്തു.
അഡുഗോഡിയിലുള്ള ജര്‍മന്‍ ഫാക്ടറിയായ ബോഷ് അംഗല മെര്‍ക്കല്‍ മോഡിക്കൊപ്പം സന്ദര്‍ശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :