ഡല്‍ഹി നിയമസഭ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 4 നവം‌ബര്‍ 2014 (16:16 IST)
ഡല്‍ഹിയിലെ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. അടുത്ത വര്‍ഷം ആദ്യത്തോടെ ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. തീരുമാനം ഇന്ന് തന്നെ രാഷ്ട്രപതിയെ അറിയിക്കും. സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപിയും ആംആദ്മി പാര്‍ട്ടിയും അറിയിച്ചതിനെ തുടര്‍ന്ന് നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജുംഗും രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ അധികാരത്തില്‍ വന്ന അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ 49 ദിവസങ്ങള്‍ക്ക് ശേഷം രാജിവച്ചിരുന്നു. അന്നു മുതല്‍ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലാണ് ഡല്‍ഹി.

മന്ത്രിസഭാ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു. തങ്ങള്‍ തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :