ഇമ്മാനുവേല്‍ മാക്രോണ്‍ വീണ്ടും ഫ്രാന്‍സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (11:22 IST)
ഇമ്മാനുവേല്‍ മാക്രോണ്‍ വീണ്ടും ഫ്രാന്‍സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച 58.8 ശതമാനം വോട്ടുകളോടെയാണ് മാക്രോണ്‍ ഫ്രാന്‍സിന്റെ തലവനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്ത് നിന്ന് നിരവധി അഭിനന്ദന പ്രവാഹങ്ങളാണ് മാക്രോണിനെ തേടിയെത്തിയത്. ഇക്കാര്യം കൂടുതല്‍ സന്തോഷം തരുന്നുവെന്നും മുന്നോട്ടുള്ള നമ്മുടെ യാത്ര നല്ലരീതിയില്‍ തുടരുമെന്നും ജര്‍മന്‍ ചാന്‍സലര്‍ ട്വിറ്ററില്‍ കുറിച്ചു. എന്റെ ഏറ്റവും വേണ്ടപ്പെട്ടതും അടുത്തസുഹൃത്തുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയും ലോകാരോഗ്യ സംഘടന തലവനായ ടെട്രോസും മാക്രോണിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :