1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

മലപ്പുറത്ത് കുഴല്‍പണവുമായി ദമ്പതിമാര്‍ പിടിയില്‍

Malappuram
മലപ്പുറത്ത് കുഴല്‍പണവുമായി ദമ്പതിമാര്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളായ സഞ്ചയ് താനാജി സബ്കല്‍ ഭാര്യ അര്‍ച്ചന എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 117ഗ്രാം സ്വര്‍ണവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം വളാഞ്ചേരിയില്‍ നടന്ന വാഹന പരിശോധനയിലാണ് ദമ്പതികള്‍ പിടിയിലായത്. വളാഞ്ചേരിയില്‍ നിന്ന് മാത്രം നാലുമാസത്തിനിടെ എട്ടുകോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് പൊലീസ് പിടിച്ചെടുത്തത്. 
അടുത്ത ലേഖനം
കട്ടപ്പനയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു