ബഹിരാകാശത്തുനിന്നുമുള്ള ദുബായിയുടെ ചിത്രം പങ്കുവച്ച് യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (18:08 IST)
വിസ്മയങ്ങളുടെ ലോക നഗരം എന്നാണ് ദുബായ് അറിയപ്പെടുന്നത്. ദുബായ് എന്ന നഗരത്തിന്റെ വളർച്ച തന്നെ ഒരു വിസ്‌മയമാണ്. ദുബായ് നഗരത്തിന്റെ പല ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ. ബഹിരാകാശത്തുനിന്നും ദുബായിയുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ ? എങ്കിൽ അത് പുറത്തുവന്നു കഴിഞ്ഞു. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മനുസൂരിയാണ് ബഹിരാകാശത്തുനിന്നും ചിത്രീകരിച്ച ദുബായ്‌യുടെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

ആകാശത്ത് മഞ്ഞുകൊണ്ട് വരച്ച ഒരു ചിത്രം പോലെയാണ് ആദ്യം തോന്നുക. ദുബായ് നഗരത്തിന്റെ അടയാള ചിഹ്നങ്ങളായ പാം ദ്വീപുകളും, വേൾഡ് ഐലന്റ് പ്രൊജക്ടും, തുറമുഖവുമെല്ലാം ചിത്രത്തിൽ വ്യക്തമായി കാണാം. 'ബഹിരാകാശത്തുന്നും ദുബായിയുടെ വിസ്‌മയിപ്പിക്കുന്ന ചിത്രങ്ങൾ ഇതാ. ഈ നഗരമാണ് എന്റെ പ്രചോദനങ്ങളുടെ പ്രധാന കാരണം'. എന്ന കുറിപ്പോടെയാണ് ഹസ്സ അൽ മനുസൂരി രണ്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.



സെപ്തംബർ 25നാണ് ഹസ്സ അൽ മൻസൂരി ബഹിരാകാശത്തേക്ക് തിരിച്ചത്. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ ആദ്യ അറബ് പൗരനായി ഹസ്സ മാറി. എട്ട് ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ മൂന്നിനാണ് ഹസ്സ ഉൾപ്പടെയുള്ള സംഘം തിരികെ ഭൂമിയിലെത്തിയത്. ദൗത്യത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സാനിധ്യമറിയിക്കുന്ന 19ആമത്തെ രാജ്യമായി യുഎഇ മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :