സനാ|
VISHNU N L|
Last Updated:
തിങ്കള്‍, 6 ജൂലൈ 2015 (16:58 IST)
ഹൂതി വിമതര്‍ക്കു നേരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ യമനിലെ ഒരു ചന്തയിലാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തെ സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. നിരവധി ആളുകള്‍ക്ക് പരുക്ക് ഏറ്റിട്ടുണ്ട്. എരുക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിമതരുടെ നിയന്ത്രണത്തിലുള്ള സബാ വാര്‍ത്താ ഏജന്‍സിയാണ് 30 പേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. തെക്കന്‍ നഗരമായ നജ്‌റാനില്‍ സൗദി അറേബ്യയുടെ വ്യോമ താവളത്തിനു നേരെ ഹൂതികള്‍ റോക്കറ്റാക്രമണം നടത്തി.
റംസാന്‍ നോമ്പ് ആരംഭിച്ചതു കണക്കിലെടുത്ത് ഇരു കൂട്ടരും ആക്രമണം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ നിരന്തരം അഭ്യര്‍ഥിക്കുന്നുണ്ട്. മാര്‍ച്ചില്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 3000-ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണു റിപ്പോര്‍ട്ട്.