ഹോങ്കോങ്|
Last Updated:
തിങ്കള്‍, 10 ഫെബ്രുവരി 2020 (15:32 IST)
ഹോങ്കോങ് പ്രക്ഷോഭ കൊടുങ്കാറ്റ് ഒതുങ്ങുന്നു. വിപ്ലവകാരികള്‍ കുട മടക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി ഹോങ്കോങ് സ്റ്റുഡന്റ് ഫെഡറേഷന്റെയും സീനിയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി സംഘടനയായ
സ്കോളരിസത്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ‘കുട വിപ്ലവ”ത്തിനു പിന്തുണ കുറഞ്ഞതായാണ് വിലയിരുത്തല്‍.
തിങ്കളാഴ്ച ജോലിക്കെത്തണമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് ജീവനക്കാരില്‍ വലിയൊരു വിഭാഗവും അംഗീകരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ പേര്‍ ജോലിക്കെത്തി. എന്നാല്‍, ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ല്യുങ് ചുന്‍ യിങ്ങും പ്രക്ഷോഭകരും ധാരണയിലെത്താത്തതിനാല്‍ സമരം തുടരുകയാണ്. കഴിഞ്ഞ ദിവസംവരെ അടഞ്ഞുകിടന്ന റോഡുകള്‍ പലതും തുറന്നിട്ടുണ്ട്.
സമരംമൂലം ഹോങ്കോങ്ങിന്റെ സാമ്പത്തിക മേഖലയ്ക്കു തളര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലുകളും പ്രതിഷേധക്കാര്‍ക്കു പ്രതികൂലമായി. ഹോട്ടല്‍-റസ്റ്ററന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ടാക്സി ഡ്രൈവര്‍മാരും കുട വിപ്ലവത്തിനെതിരെ രംഗത്തെത്തി.