വരുന്നൂ... ഭക്ഷണയോഗ്യമായ നെയില്‍ പോളിഷുമായി കെ എഫ്‌ സി!

പ്രശസ്തമായ കമ്പനിയായ കെ എഫ്‌ സി ഭക്ഷണയോഗ്യമായ നെയില്‍ പോളിഷ് വിപണിയിലിറക്കുന്നു.

ഹോങ്കോംഗ്,  കെ എഫ്‌ സി, നെയില്‍ പോളിഷ്, ചിക്കന്‍ hongkong, KFC, nail polish, chicken
ഹോങ്കോംഗ്| സജിത്ത്| Last Modified ശനി, 7 മെയ് 2016 (12:38 IST)
പ്രശസ്തമായ കമ്പനിയായ കെ എഫ്‌ സി ഭക്ഷണയോഗ്യമായ നെയില്‍ പോളിഷ് വിപണിയിലിറക്കുന്നു. പരീക്ഷണ ഘട്ടമായി ഹോങ്കോംഗിലാണ് നെയില്‍ പോളിഷ് നിര്‍മ്മിച്ചിരിക്കുന്നത്. ഹോട്ട് ആന്‍ഡ് സ്‌പൈസി, ഒറിജിനല്‍ എന്നീ രണ്ട് തരം ഫ്‌ളേവറുകളിലാണ് നെയില്‍ പോളിഷ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സാധാരണയായി ചിക്കന്‍ വിഭവങ്ങളാണ് കെ എഫ്‌ സി തയ്യാറാക്കുന്നത്. എന്നാല്‍ ചിക്കന്റെ അതേ സ്വാദോടുകൂടിതന്നെയാണ് നെയില്‍പോളിഷും തയ്യാറാക്കിയിരിക്കുന്നതെന്ന് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അന്ന മഗ്ള്‍ സ്‌റ്റോണ്‍ അറിയിച്ചു. കെ എഫ്‌ സി വിഭവങ്ങളില്‍ ഉപയോഗിക്കുന്ന സുഗന്ധമസാലകള്‍ തയ്യാറാക്കുന്ന കമ്പനിയുടെ സഹായത്തോടെതെന്നെയാണ് നെയില്‍ പോളിഷും നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ നെയില്‍പോളിഷ് വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വിപണിയിലെത്തിക്കുന്നതിനു മുമ്പായി ഉപഭോക്താളുടെ അഭിപ്രായം തേടുകയാണ് കെ എഫ്‌ സി. ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയകളും മറ്റും വഴി നെയില്‍ പോളിഷ് പരിചയപ്പെടുത്തുകയാണ് ഇപ്പോള്‍ ക്മ്പനി ചെയ്യുന്നത്‍. ഈ ഉല്‍പ്പന്നത്തില്‍ ചിലര്‍ വലിയ ആകാംക്ഷ പ്രകടിപ്പിച്ചു. ഇത് വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്തയിലാണ് മറ്റു ചിലര്‍. ഏതായാലും നെയില്‍ പോളിഷ് എന്ന് വിപണിയിലെത്തുമെന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കള്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :