മുംബൈ|
jibin|
Last Modified ബുധന്‍, 9 ഡിസംബര്‍ 2015 (11:24 IST)
ദിവസങ്ങളായി ചൈനീസ് വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളില്‍ ചൈനീസ് വ്യാപാര രംഗം കിതയ്‌ക്കുന്നു. ആഗോളതലത്തില്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുത്തനെ കുറഞ്ഞതിന് പിന്നാലെ യുവാന്റെ വിലയിലുണ്ടായ ചെറിയ ഇടിവുമാണ് സാമ്പത്തികശക്തിയായ ചൈനയെ പിടിച്ചുലച്ചത്.
ചൈനീസ്, ഹോങ്കോംഗ് ഓഹരിവിപണികളില്‍ ക്ഷീണം നേരിടുകയാണ്. ഉത്‌പാതനം നടക്കുന്നുണ്ടെങ്കിലും കയറ്റുമതി കുറയുന്നതും ആവശ്യമായ വസ്‌തുക്കളുടെ ഇറക്കുമതി കുറഞ്ഞതുമാണ് വിപണിയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതെന്നാണ് ചൈനീ സ് അധികൃതര്‍ വ്യക്തമാക്കുന്നത്. കയറ്റുമതി തുടര്‍ച്ചയായ അഞ്ചാം മാസവും കുറഞ്ഞു. നവംബറിലെ ഇടിവ് 6.8 ശതമാന മാണ്. ഇറക്കുമതി തുടര്‍ച്ചയായ 13-മത് മാസം ഇടിഞ്ഞു. 8.7 ശതമാനമാണ് ഇടിവ്. ഓഹരിവിപണികളില്‍ കനത്ത നഷ്‌ടമാണ് കാണുന്നത്. ഷാങ്ഹായി സൂചിക 1.75 ശതമാനവും ഹോങ്കോംഗിലെ ഹാംഗ് സെംഗ് 1.34 ശതമാനവും ജപ്പാനിലെ നിക്കൈ 1.04 ശതമാനവും താണു.
അതേസമയം, ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നു. ഉല്‍പാദനത്തില്‍ കുറവ് വരുത്തേണ്ടതില്ലെന്ന ഒപെക് തീരുമാനത്തെ തുടര്‍ന്നാണ് പുതിയ സാഹചര്യം ഉടലെടുത്തത്. വീപ്പയ്‌ക്ക്
40 ഡോളറിനു താഴെയായി. ഡബ്ള്യുടിഐ ഇനം 38.92 ഡോളറും ബ്രന്‍ഡ് ഇനം 42.2 ഡോളറുമാണ്. എണ്ണവില വീണ്ടും ഇടിയുന്നത് ഗള്‍ഫ് മേഖലയ്ക്ക് കൂടുതല്‍ തിരിച്ചടി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
എണ്ണവില ഇടിവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പോയ വാരത്തില്‍ ബാരലിന് 43 ഡോളര്‍ ആയിരുന്നു ആഗോള വിപണിയില്‍ എണ്ണവില. എന്നാല്‍ അധികം വൈകാതെ ബാരലിന് 38 ഡോളറായി വില കുത്തനെ ഇടിയാനുള്ള സാഹചര്യമാണ് വിദഗ്ധര്‍ മുന്നില്‍ കാണുന്നത്. പ്രതിദിനം 31.5 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാനുള്ള തീരുമാനമാണ് വിയന്നയില്‍ ചേര്‍ന്ന എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ തീരുമാനം.
ഉല്‍പാദനം വെട്ടിക്കുറക്കുന്നതിനെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യമായ സൗദി എതിര്‍ക്കുകയാണ്. ജൂണ്‍ വരെ നിലവിലെ ഉല്‍പാദനം തുടരാന്‍ തന്നെയാണ് ഒപെക് തീരുമാനം. അതേസമയം വിലനിവാരം നോക്കി ജൂണില്‍ ആവശ്യമെങ്കില്‍ നിലപാട് പുന:പരിശോധിക്കുമെന്ന സൂചനയാണ് ഒപെക് സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ബദ്രി വ്യക്തമാക്കിയത്.