യുവതിയുടെ കടിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതം തകര്‍ന്നു; വാര്‍ത്തയറിഞ്ഞ സകലരും ഞെട്ടലില്‍!

യുവതിയുടെ കടി അതിരുകടന്നു, തകര്‍ന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതം!

 HIV positive , police officer , women , America , HIV , Car , police , യുവതി , പൊലീസ് , ക്രൂരത , സ്‌ത്രീ , കേസ് രജിസ്റ്റർ , എച്ച്ഐവി പോസിറ്റീവ് , യുവതിയുടെ കടി
വാഷിംഗ്‌ടണ്‍| jibin| Last Modified വെള്ളി, 3 ഫെബ്രുവരി 2017 (19:13 IST)
യുവതിയുടെ ക്രൂരതയില്‍ തകര്‍ന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതം. യുഎസിലെ ടെന്നസിൽ താമസിക്കുന്ന ഡെയ്‌റ്റണ്‍ സ്‌മിത്ത് എന്ന സ്‌ത്രീയാണ് നീതികരിക്കാനാവാത്ത പ്രവര്‍ത്തി ചെയ്‌തത്.

ലൈസൻസില്ലാതെ വാഹനമോടിച്ചതിന്റെ പേരിലാണ് യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തിയത്. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് കാറ് പരിശോധനയ്‌ക്ക് വിധേയമാക്കി. യാത്രാ രേഖകളില്ലാതെ സഞ്ചരിച്ചതിന് പുറമെ കാറില്‍ നിന്ന് മരിജ്വാന, കൊക്കെയ്ൻ തുടങ്ങിയ ലഹരി വസ്‌തുക്കളും പൊലീസ് കണ്ടെടുത്തു.

പിടിയിലാകുമെന്ന് വ്യക്തമായതോടെ തനിക്ക് ശുചിമുറിയിൽ പോകണമെന്ന് യുവതി നിർബന്ധം പിടിച്ചു. പരിശോധന കഴിഞ്ഞില്ലെന്നും അതിന് ശേഷം വിടാമെന്നും പറഞ്ഞെങ്കിലും പൊലീസിനെ വെട്ടിച്ച് യുവതി സംഭവസ്ഥലത്തു നിന്നും
രക്ഷപ്പെടാന്‍ ശ്രമിച്ചു.

യുവതിക്ക് പിന്നാലെ പോയ പൊലീസ് ഉദ്യോഗസ്ഥന് നേരെ കാറിന്റെ താക്കോൽ നീട്ടിക്കാണിക്കുകയും താക്കോൽ വാങ്ങാനായി അദ്ദേഹം കൈ നീട്ടിയപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ യുവതി കടിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥനൊപ്പം യുവതിയേയും വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ തനിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് യുവതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പ്രസ്‌താവന ആദ്യം കാര്യമാക്കിയില്ലെങ്കിലും പരിശോധനയില്‍ എച്ച്ഐവി പോസിറ്റീവ് ആണെന്ന് വ്യക്തമാകുകയും ചെയ്‌തു.

യുവതിയുടെ ആക്രമണത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥന്റെ പെരു വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടില്ല. അതേസമയം, രേഖകളില്ലാതെ യാത്ര ചെയ്തതിനും ലഹരി വസ്തുക്കൾ കൈയിൽ സൂക്ഷിച്ചതിനും രോഗവിവരം മറച്ചുവെച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ചതിനുമെല്ലാം ചേർത്ത് യുവതിയുടെ പേരിൽ ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :