vishnu|
Last Updated:
തിങ്കള്‍, 16 ഫെബ്രുവരി 2015 (15:11 IST)
1953 ല്‍ ജറുസേലമിലെ സുന്നി മുസ്ലീങ്ങള്‍ സഥാപിച്ച് തീവ്രവാദ സംഘടനയാണ് ഹിസ് ത് തഹ്രീര്‍. ഇസ്ലാം നിയമത്തില്‍ അധിഷ്ഠിതമായ ഒരു ലോകം പടുത്തുയര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ഒരുകാലത്ത് ഇസ്ലാമിക സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ വീണ്ടും കീഴടക്കി ഒന്നാകി ഖിലാഫത്ത് സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ബ്രിട്ടന്‍, അമേരിക്ക ചില അറബ് രാജ്യങ്ങള്‍, പശ്ചിമേഷ്യ, ദക്ഷേണ്യ, തുടങ്ങിയ ഭാഗങ്ങളില്‍ സംഘടന വേരുപടര്‍ത്തിക്കഴിഞ്ഞു.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിലും, പാകിസ്ഥാനിലും ഈ ഭീകരന്മാര്‍ നിലയുറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ ഇന്ത്യയെ വിഴുങ്ങാന്‍ പര്യാപ്തമല്ല എങ്കിലും ബംഗ്ളാദേശില്‍ 16 ഓളം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നുണ്ട് എന്നാണ് അമേരിക്കന്‍ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കാര്യമായ ആക്രമണമൊന്നും നടത്തുന്നില്ലെങ്കിലും ഐസിസുകാരെക്കാള്‍ ഭീകരരാകാന്‍ സാധ്യതയുള്ളവരാണ് ഈ ഭീകര സംഘടനയിലുള്ളവര്‍.
ബംഗ്ലാദേശില്‍ സൈനിക അട്ടിമറി നടത്താനുള്ള ഗൂഡാലോചനകള്‍ ഈ സംഘടനയുടെ തലയില്‍ വിരിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ
ഇന്ത്യ ഏറെ സൂക്ഷിച്ചേപറ്റു. ബംഗ്ളാദേശിലെ പ്രധാനമന്ത്രിയില്‍ നിന്നും അധികാരം തട്ടിയെക്കാനാണ് സൈനിക മേധാവികളുടെ സഹായത്തോടെ സംഘടന ശ്രമിയ്ക്കുന്നത്. ബംഗ്ളാദേശിലും ഇന്ത്യയിലും വിദ്യാര്‍ഥികളെയാണ് തീവ്രവാദ സംഘടന ലക്ഷ്യം വയ്ക്കുന്നത്.
ഇസ്രായേല്‍ വിരുദ്ധ തീവ്ര ആശയങ്ങള്‍ പ്രചരിപ്പിച്ച് തങ്ങളുടെ കൂടെ പ്രവര്‍ത്തകരെ എത്തിക്കുന്ന നീക്കങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ അധികം അകലെയല്ലാതെ സംഘടന ഇന്ത്യയിലും വേരുറപ്പിയ്ക്കാനിടയുണ്ട്. നിലവില്‍ ഇന്ത്യയില്‍ സാന്നിധ്യമുണ്ടെങ്കിലും ശക്തമല്ല. എന്നാല്‍ റിക്രൂട്ടീംഗ് അതിവേഗം നടത്തുന്നുണ്ട്. അല്‍ഖ്വയ്ദയും ഐസിസും മുന്നോട്ട് വയ്ക്കുന്നത് പോലെ ഇസ്ലാമിക രാഷ്ട്രം തന്നെയാണ് ഹിസ് ഉത് തഹ്രീറിന്റേയും ലക്ഷ്യം. ബംഗ്ളാദേശും, ഇന്ത്യയുമൊക്കെ ചേര്‍ത്ത് വിശാലമായ ഇസ്ലാമിക രാഷ്ട്രം സ്ഥാപിയ്ക്കാനാണ് ഇവരുടെയും പദ്ധതി.
രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ തങ്ങളിലേയ്ക്ക് അടുപ്പിച്ച ശേഷം അജണ്ട നടപ്പക്കാനാണ് സംഘടനയുടെ പദ്ധതി. അതിനാല്‍ ബഹളങ്ങളുണ്ടാക്കാതെ നിശബ്ദമായി വേരുകള്‍ പടര്‍ത്തുന്ന ഇവര്‍ രഹസ്യമായി സായുധ പരിശീലനങ്ങളും നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാസായുധവും, ജൈവായുധവും പ്രയോഗിക്കാനുള്ള പരിശീലനം നേടുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ സന്നദ്ധ സംഘടനകളേപ്പോലെയൊ തീവ്ര നിലപാടുകാര്‍ മാത്രമായോ ആണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.