മദ്യപിച്ച് ടാക്സി ഡ്രൈവറെ കയ്യേറ്റം ചെയ്തു; വീഡിയോ പണികൊടുത്തു, 'ലേഡി' ഡോക്ടറുടെ ജോലി തെറിച്ചു

മദ്യപിച്ച് ടാക്സി ഡ്രൈവറെ കയ്യേറ്റം ചെയ്തു; വീഡിയോ പണികൊടുത്തു, 'ലേഡി' ഡോക്ടറുടെ ജോലി തെറിച്ചു

വാഷിംഗ്ടൺ| aparna shaji| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2016 (14:44 IST)
മദ്യപിച്ചെത്തി ടാകിസി ഡ്രൈവറെ കയ്യേറ്റം ചെയ്ത ഇന്ത്യൻ വംശജയായ ഡോക്ടറുടെ പണി പോയി. അമേരിക്കയിലെ മിയാമി ആശുപത്രിയിലെ ഡോക്ടറായിരുന്ന അഞ്ജലി രാംകിസൂണിനെയാണ് ആശുപത്രി അധികൃതർ പിരിച്ച് വിട്ടത്. മദ്യപിച്ചെത്തി യൂബർ ടാക്സി ഡ്രൈവറെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് അധികൃതർ തീരുമാനമെടുത്തത്.

കഴിഞ്ഞ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചതിനാൽ വീട്ടിൽകൊണ്ടുവിടാൻ ഡ്രൈവർ സമ്മതിക്കാത്തതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഡ്രൈവർക്ക് നേരെ അടിക്കാൻ കൈ ഓങ്ങുന്നതും അദ്ദേഹം അഞ്ജലിയെ പിടിച്ചുമാറ്റുന്നതുമടങ്ങിയ വിശദമായ വീഡിയോ ആണ് പുറത്ത് വന്നത്. കാറിനുള്ളിൽ നിന്നും യുവതി ചില സാധനങ്ങ‌ൾ വലിച്ച് പുറത്തേക്കിടുന്നതും കാണാൻ സാധിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ ക്ഷാമപണം രേഖപ്പെടുത്തികൊണ്ട് യുവതി നേരിട്ട് രംഗത്തെത്തിയിരുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :