കറാച്ചി|
jibin|
Last Updated:
ബുധന്‍, 24 ജൂണ്‍ 2015 (11:19 IST)
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഉഷ്ണക്കാറ്റിൽ മരിച്ചവരുടെ എണ്ണം 750 കടന്നു. ഏറ്റവും അധികം പേർ മരിച്ചത് കറാച്ചി നഗരത്തിലാണ്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഈ സാഹചര്യത്തില്‍ സിന്ധ് പ്രവിശ്യയിൽ പ്രധാനമന്ത്രി നവാസ് ഷറീഫ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 200ലധികം പേരാണ് കറാച്ചിയിൽ മരിച്ചത്. അതേസമയം, സിന്ധ് പ്രവിശ്യയിലെ മറ്റുജില്ലകളിലും കനത്ത ചൂടിലും ഉഷ്ണക്കാറ്റും ആഞ്ഞടിക്കുകയാണ്. വെള്ളവും വൈദ്യുതിയുമില്ലാത്ത നഗരത്തില്‍ മാത്രം 600ലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ദുരന്ത നിവാരണ ഏജന്‍സിയെ സഹായിക്കാന്‍ പ്രവിശ്യയില്‍ പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്.
ആശുപത്രികളിലെ തിരക്ക് കണക്കിലെടുത്ത് ഡോക്ടർമാരും മറ്റു ആശുപത്രി ജീവനക്കാരും അവധി എടുക്കുന്നതിനെ കർശനമായി സർക്കാർ വിലക്കിയിട്ടുണ്ട്. ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പാകിസ്ഥാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാംപുകൾ രൂപീകരിച്ചിട്ടുണ്ട്. 45 ഡിഗ്രിയാണ് പാക്കിസ്ഥാനിലെ ഇപ്പോഴത്തെ ചൂട്. റംസാന്‍ മാസമായതിനാല്‍ ചൂട്കാറ്റ് വിശ്വാസികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
കനത്ത ചൂടിനൊപ്പം വൈദ്യുതി പ്രിതസന്ധിയും തുടങ്ങിയതോടെ ജലവിതരണം താറുമാറായി. 77 വര്‍ഷം മുന്‍പാണ് പാക്കിസ്ഥാനില്‍ ഇന്നത്തേതിനു സമാനമായ ഉഷ്ണക്കാറ്റുണ്ടായത്. പാക്കിസ്ഥാനിലെ സന്നദ്ധ സംഘടനയായ ഈദി വെല്‍ഫെയര്‍ ഓര്‍ഗനേഷനാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
പാകിസ്ഥാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാംപുകൾ രൂപീകരിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് ഇന്ത്യയില്‍ ഉണ്ടായ കനത്ത ചൂടിലും ഉഷ്ണക്കാറ്റിലും ആയിരക്കണക്കിനാളുകള്‍ മരിച്ചിരുന്നു. അതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ഉഷ്‌ണക്കാറ്റ് ആഞ്ഞടിച്ചത്.