കറാച്ചി|
jibin|
Last Modified ചൊവ്വ, 23 ജൂണ്‍ 2015 (08:31 IST)
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഉഷ്ണക്കാറ്റിൽ മരിച്ചവരുടെ എണ്ണം 400 കടന്നു. ഏറ്റവും അധികം പേർ മരിച്ചത് കറാച്ചി നഗരത്തിലാണ്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 150 ഓളം പേരാണ് കറാച്ചിയിൽ മരിച്ചത്. അതേസമയം, സിന്ധ് പ്രവിശ്യയിലെ മറ്റുജില്ലകളിലും കനത്ത ചൂടിലും ഉഷ്ണക്കാറ്റും ആഞ്ഞടിക്കുകയാണ്.
ഉഷ്ണക്കാറ്റിനെത്തുടർന്ന് സിന്ധ് പ്രവിശ്യയിലെ മിക്ക സ്ഥലങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നു. ആശുപത്രികളിലെ തിരക്ക് കണക്കിലെടുത്ത് ഡോക്ടർമാരും മറ്റു ആശുപത്രി ജീവനക്കാരും അവധി എടുക്കുന്നതിനെ കർശനമായി സർക്കാർ വിലക്കിയിട്ടുണ്ട്. ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പാകിസ്ഥാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാംപുകൾ രൂപീകരിച്ചിട്ടുണ്ട്.
ഒരു മാസം മുമ്പ് ഇന്ത്യയില്‍ ഉണ്ടായ കനത്ത ചൂടിലും ഉഷ്ണക്കാറ്റിലും ആയിരക്കണക്കിനാളുകള്‍ മരിച്ചിരുന്നു. അതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ഉഷ്‌ണക്കാറ്റ് ആഞ്ഞടിച്ചത്.