ഡമ്മികളിൽ നല്ല രീതിയിൽ വസ്ത്രം ധരിപ്പിക്കണം, പൊതുജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു!

തുണിക്കടകളിലെ ഡിസ്പ്ലേകളിൽ ഉടൽ മതി, തല വേണ്ട!

aparna| Last Modified വ്യാഴം, 4 ജനുവരി 2018 (17:00 IST)
വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ ഡമ്മികളുടെ വസ്ത്രധാരണം പൊതുജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ളതിനാൽ അത്തരം രീതി ഒഴിവാക്കണമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍. തലയുള്ള പ്രതിമകള്‍ നിരോധിക്കണമെതാണ് ഇവരുടെ ആവശ്യം.

സംസ്കാരവും മൂല്യവും ഉയര്‍ത്തി പിടിക്കുന്നവയും പൊതുജനങ്ങളുടെ വികാരം വ്രണപ്പെടുത്താത്തതുമായ പ്രതിമകള്‍ ആയിരിക്കണം പ്രദർശിപ്പിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. ഷാര്‍ജ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ 2008ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വസ്ത്രങ്ങള്‍ ഡിസ്‌പ്ലേ ചെയ്യാനുള്ള പ്രതിമകള്‍ തലയില്ലാത്തതും മാന്യമായുള്ള വസ്ത്രം ധരിപ്പിച്ചിരിക്കുന്നതും ആയിരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

മതപരമായ മൂല്യങ്ങളെയും രാജ്യത്തെയും അപമാനിക്കാത്ത
തരത്തിലുള്ളതായിരിക്കണം വസ്ത്രഷോപ്പുകളിലെ പ്രതിമകള്‍ എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, പലരും ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കാറില്ല. അടുത്തിടെയാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ ചിലര്‍ പ്രതിഷേധം ഉയര്‍ത്തുകയും ഷാര്‍ജ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷനില്‍

പരാതി നല്‍കുകയും ചെയ്തത്. തുടര്‍ന്നാണ് തലയുള്ള പ്രതിമകള്‍ നിരോധിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :