മരിച്ച യുവതി സെമിത്തേരിയില്‍ ഉയിര്‍ത്തെഴുന്നേറ്റു!!!

ഏഥന്‍സ്| VISHNU.NL| Last Updated: തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (14:14 IST)
കാന്‍സര്‍ ബാധയേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരിച്ചെന്നു വിധിയെഴുതിയ യുവതി അടക്കം ചെയ്ത് മണിക്കൂറുകള്‍ക്കകം ഉയിര്‍ത്തെഴുന്നേറ്റു. മൃതദേഹം അടക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം സെമിത്തേരിയില്‍ നിന്ന് ബഹളം കേള്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കുഴിമാടം തുറന്ന് ശവപ്പെട്ടി പുറത്തെടുത്ത ആളുകള്‍ ഞെട്ടിപ്പോയി. അതിനുള്ളില്‍ തങ്ങള്‍ അടക്കം ചെയ്ത പെണ്ണ് ജീവനൊടെ കിടക്കുന്നു.

ഗ്രീസിലെ തെസ്സാലോനികിയിലാണ് സംഭവം.
കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ 45 കാരിയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കള്‍ പള്ളിയില്‍ നിന്നും പിരിഞ്ഞതിനു ശേഷം സമീപവാസികളും സെമിത്തേരിക്കടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളും കുഴിമാടത്തിനുള്ളില്‍ നിന്ന് ശബ്ദം കേട്ടതിനേതുടര്‍ന്ന് പൊലീസിനേ അറിയിക്കുകയായിരുന്നു.

ശവപ്പെട്ടി പുറത്തെടുത്തപ്പോള്‍ അകത്ത് ശ്വാസംമുട്ടിക്കിടക്കുന്ന സ്ത്രീയെ കണ്ടു. തുടര്‍ന്ന് ഇവരെ ഡോക്ടറുടെ അടുത്തെത്തിച്ചു. കുറച്ചു സമയം കൂടി അതിനകത്ത് കിടന്നിരുന്നെങ്കില്‍ സ്ത്രീ മരിച്ചുപോകുമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. സംഭവത്തേപ്പറ്റി പൊലീസ് അന്വേഷിച്ചു വരികയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :