ബ്രസൽസ്|
VISHNU N L|
Last Modified തിങ്കള്‍, 13 ജൂലൈ 2015 (19:34 IST)
കടക്കെണിയിൽ പെട്ട ഗ്രീസിന് മൂന്നാമതൊരു രക്ഷാപാക്കേജ്
കൂടി നൽകാൻ യൂറോസോണ്‍ തീരുമാനം. രക്ഷാപാക്കേജ് അനുവദിക്കാൻ തീരുമാനമായതോടെ ഗ്രീസ് യൂറോ സോണിന് പുറത്തേക്ക് ഗ്രീസ് പോവുകയെന്ന സാഹചര്യവും ഒഴിയുകയാണ്. യൂറോസോണിലെ ധനമന്ത്രിമാരുമായി ഗ്രീസ് നടത്തിയ മാരത്തണ്‍ ചര്‍ച്ചക്കൊടുവിലാണ് ആശ്വാസമാകുന്ന തീരുമാനം വന്നത്. മൂന്ന് വർഷത്തെ കാലാവധിയിൽ 6,000 കോടി ഡോളറിന്റെ രക്ഷാപാക്കേജ് അനുവദിക്കണമെന്ന നിർദേശമാണ് അംഗീകരിക്കപ്പെട്ടത്.
നിലവിൽ 32,000 കോടി ഡോളറാണ് ഗ്രീസിന്റെ മൊത്തം കടം. ഇതിൽ 24,000 കോടി രൂപയും കൊടുക്കാനുള്ളത് ജർമ്മനിയും ഫ്രാൻസും ഉൾപ്പെടുന്ന യൂറോ രാജ്യങ്ങൾക്കാണ്. ഇതില്‍
നിന്ന് ഒരു രൂപ പോലും കുറവ് വരുത്താൻ യൂറോപ്യൻ യൂണിയൻ തയ്യാറായില്ല. അതേസമയം രക്ഷാ പാക്കേജ് ലഭിക്കണമെങ്കില്‍ ഗ്രീസ് സാമ്പത്തിക പരിഷ്കരണങ്ങള്‍ നടത്തേണ്ടിവരും. ഇങ്ങനെയായാല്‍ ഗ്രീസിന്റെ സ്വത്ത് വകകൾ സ്വകാര്യവത്കരിക്കപ്പെടും.