വിക്ടോറിയ സിറ്റി|
Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (13:22 IST)
ചര്‍ച്ചകളില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയതോടെ ഹോങ്കോങില്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ വീണ്ടും കനത്തു. സമരത്തില്‍ അണിചേരാന്‍ എല്ലാ മേഖലയിലുള്ളവരോടും
വിദ്യാര്‍ഥിനേതാക്കള്‍ ആഹ്വാനം ചെയ്തു. ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ പ്രക്ഷോഭംതുടരുമെന്ന് സമരനേതാക്കള്‍ അറിയിച്ചു. അതേസമയം സമരം നടത്തുന്ന വിദ്യാര്‍ഥി പ്രക്ഷോഭകര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഹോങ്കോങ് പൊലീസ് വ്യക്തമാക്കി.
ഇരു വിഭാഗത്തിന്റെയും പ്രതിനിധികള്‍ ഇന്നു
കൂടിക്കാഴ്ച നടത്താമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍നിന്ന് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. കഴിഞ്ഞയാഴ്ച ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് പ്രക്ഷോഭത്തിനുണ്ടായിരുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളിലായി അത് നൂറുകണക്കിനു വിദ്യാര്‍ഥികളിലേക്കു കുറഞ്ഞു.
ചൈനീസ് സര്‍ക്കാര്‍ നിയമിച്ച ഹോങ്കോങ്ങിലെ സ്പെഷല്‍ അഡ്മിനിസ്ട്രേറ്റീവ് ചീഫ് എക്സിക്യൂട്ടിവ് രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അവകാശം തുടങ്ങി വിവിധ ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ടുവയ്ക്കുന്നു.