കിഗാലി|
Last Modified വ്യാഴം, 3 സെപ്റ്റംബര്‍ 2015 (15:42 IST)
റുവാണ്ടയിലെ ഗിട്ടറാമ ജയിലിലെ താമസം ഏതൊരു കൊടും കുറ്റവാളിയുടേയും പേടിസ്വപ്നമാണ്.വേണ്ടത്ര ഭക്ഷണം പോലും ലഭിക്കാത്ത ഈ ജയിലില്‍ ജീവന് നിലനിര്‍ത്താന്‍ തടവുകാര്‍ സഹതടവുകാരെ ഭക്ഷണമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെറും അറുനൂറു പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന
ജയിലില്‍ ആറായിരം മുതല്‍ ഏഴായിരം കുറ്റവാളികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. സ്ഥലപരിമിതി മൂലം തടവുകാര്‍ക്ക് ഒന്ന് കിടക്കാന്‍ പോലും സ്ഥലമില്ല. അതിനാല്‍ പലരും നില്‍ക്കുകയാണ് ചെയ്യാറുള്ളത്. സൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള ഏറ്റുമുട്ടല്‍ പലപ്പോഴും സഹതടവുകാരുടെ മരണത്തിലാണ് കലാശിക്കുക.
എറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവരെ മറ്റുള്ളവര്‍
ജീവന് നിലനിര്‍ത്തുന്നതിനായി ഭക്ഷിക്കാറുണ്ടെന്നാണ്
റിപ്പോര്‍ട്ടുകള്‍. ജയിലില്‍ രോഗബാധ മൂലം ദിവസനേ ഏഴോ എട്ടേ
പേരാണ് മരിക്കുന്നതെന്നാണ് സൂചന. പല മനുഷ്യാവകാശ സംഘടനകളും ജയിലിലെ അവസ്ഥയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.