ഫ്രീടൗണ്‍|
Aiswarya|
Last Modified വെള്ളി, 17 മാര്‍ച്ച് 2017 (12:05 IST)
പാസ്റ്റര്‍ക്ക് മുന്നില്‍ ഭാഗ്യദേവത 706 കാരറ്റ് രത്‌നത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ സിറാ ലിയോണില്‍ സ്വന്തമായി ഖനനം നടത്തുന്ന പാസ്റ്റര്‍ക്കാണ് ഈ അപ്രതീക്ഷിത ഭാഗ്യം കൈവന്നത്.
ഇമ്മാനുവല്‍ മൊമോ പാസ്റ്ററാണ് ലോകത്തിലെ ഏറ്റവും വലിയ 10 രത്‌നക്കല്ലുകളില്‍ ഒന്ന് സ്വന്തമാക്കിയിരിക്കുന്നത്. രത്‌നങ്ങളാല്‍ സമ്പുഷ്ടമായ കോനോ മേഖലയില്‍ അംഗീകൃത ലൈസന്‍സോടെ
ഖനനം നടത്തുകയായിരുന്നു ഇദ്ദേഹം.
ബാങ്ക് ലോക്കറിലേക്ക് മാറ്റുന്നതിനു മുമ്പ് പ്രസിഡന്റിന് മുന്നില്‍ ഇമ്മാനുവല്‍ ഈ രത്‌നം അവതരിപ്പിച്ചിരുന്നു. രാജ്യത്തിനു പുറത്തേക്ക് പോകാതെ ഈ അമൂല്യവസ്തുവിനെ സംരക്ഷിച്ചതിന് പ്രസിഡന്റ് നന്നി പ്രകടിപ്പിച്ചു.
രത്‌നത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതും കയറ്റുമതിക്കുള്ള അനുവാദം നല്‍കുന്നതും സര്‍ക്കാരാണ്. നടപടികള്‍ക്കു ശേഷം രത്‌നം ലേലത്തിന് വെയ്ക്കും. ഏകദേശം 3000 കോടിയിലേറെ രൂപ വില വരുന്ന് രത്‌നമാണിത്.