രക്തം ചൊരിയുന്ന ഗാസ; മരണം 1260 കവിഞ്ഞു പരുക്ക് 6,800

ഗാസ , ഇസ്രായേല്‍ , ബോംബ് , ഹമാസ്
ഗാസ| jibin| Last Modified ബുധന്‍, 30 ജൂലൈ 2014 (17:10 IST)
ആക്രമണം തുടരുന്ന ഗാസയില്‍ ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 1260 കവിയുകയും 6,800ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നു രാവിലെ യുഎന്‍ അഭയാര്‍ഥി ക്യാമ്പായി ഉപയോഗിക്കുന്ന സ്കൂളിനുനേര്‍ക്ക് ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു.

അഭയാര്‍ത്ഥി ക്യാമ്പുകളും ജനവാസ പ്രദേശങ്ങളും ലക്ഷ്യമാക്കിയാണ് ഇസ്രായേല്‍ ബോംബാക്രമണം നടത്തുന്നത്. ഇന്നലെ മാത്രം 104 പാലസ്തീനികള്‍ ആണ്
കൊല്ലപ്പെട്ടത്. ഹമാസ് നടത്തിയ തിരിച്ചടിയില്‍ 53 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു.

ഗാസയിലെ ഏക വൈദ്യുതി നിലയവും തുറമുഖവും ഇസ്രായേല്‍ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു. 80 മെഗാവാട്ട് ശേഷിയുള്ള നിലയമാണ് തകര്‍ക്കപ്പെട്ടത്. ഇതിനാല്‍ രാജ്യത്തെ ആശുപത്രികളും ജലവിതരണത്തെയും സാരമായി ബാധിക്കും.

കുട്ടികളും സ്ത്രീകളുമാണ് ഇതുവരെ കൊല്ലപ്പെട്ടവരില്‍ ഏറെയും. രാജ്യത്തെ ആശുപത്രികളും അഭയാര്‍ത്ഥി ക്യാമ്പുകളും ജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :