അഭിറാം മനോഹർ|
Last Modified വെള്ളി, 14 മെയ് 2021 (13:19 IST)
പശ്ചിമേഷ്യൻ സംഘർഷത്തിൽ നൂറോളം പേർ ഇതിനകം കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ. വെള്ളിയാഴ്‌ച്ച പുലർച്ച വരെയുള്ള കണക്കുകൾ പ്രകാരം ഗാസയിൽ 109ഉം ഇസ്രയേലിൽ 7 പേരും കൊല്ലപ്പെട്ടതായാണ് സൂചന.
ഹമാസ് ആക്രമണം വർധിപ്പിക്കുമെന്ന സൂചന നൽകിയതിനാൽ ഇസ്രയേൽ
ഗാസ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. സംഘർഷങ്ങളൊഴിവാക്കാനുള്ള സമാധാനശ്രമങ്ങളിൽ കാര്യമായ പുരോഗതിയില്ല. ഹമാസിനെതിരെ
ഇസ്രായേൽ ആക്രമണം കടുപ്പിക്കുമെന്നാണ് വ്യക്തമാവുന്നത്.സൈനിക നടപടിയിൽ അവസാന വാക്കു പറയാറായിട്ടില്ലെന്നും നടപടി ആവശ്യമുള്ള സമയത്തോളം ദീർഘിപ്പിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെന്യാമിൻ നെതന്യാഹു അറിയിച്ചു.